Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം .എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാസംഗമവും കടുത്തുരുത്തിയില്‍ ജൂണ്‍ 26 ന് നടത്തുന്നു

09 Jun 2025 21:40 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും, വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, എസ്.എസ്.എള്‍.സി. - പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും ജൂണ്‍ 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വിവിധ അക്കാദമികളുടേയും അവാര്‍ഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളേയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പുത്തന്‍ പ്രതിഭകളേയും കലാ - കായിക - സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും ചടങ്ങില്‍വച്ച് ആദരിക്കുന്നതാണ്. പ്രമുഖവ്യക്തിത്വങ്ങള്‍ പ്രതിഭാസംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്.കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡിനുവേണ്ടി ആയിരം വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ അനുമോദിച്ചുകൊണ്ടുള്ള പുരസ്‌കാര സമര്‍പ്പണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥിപ്രതിഭകള്‍ക്കും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നതാണ്. 






Follow us on :

More in Related News