Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു.

02 Jul 2024 20:49 IST

- ISMAYIL THENINGAL

Share News :


ദോഹ: ഖത്തർ പ്രവാസിയും പ്രവാസത്തിൻ്റെ തീക്ഷ്ണമായ വഴികളിലൂടെ മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ജോലി നോക്കുകയും ചെയ്ത നാദാപുരം വാണിമേൽ സ്വദേശി അബ്ദുല്ല വാണിമേലിൻ്റെ (കുയ്യലത്ത് കുഞ്ഞബ്ദുല്ല) 'ഞാൻ പിന്നിട്ട വഴികൾ' എന്ന ആദ്യ പുസ്തകത്തിൻ്റെ കവർ പ്രകാശനം ഓറ ക്രാഫ്റ്റ് ഇൻ്റർനാഷണൽ ഡയരക്ടർ റഷീദ് കോടിയൂറ നിർവഹിച്ചു. ജീവിത പ്രാരാബ്ധം കാരണം അഞ്ചാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന അബ്ദുല്ല വാണിമേൽ തൻ്റെ സരസമായ ആഖ്യാന ശൈലിയിലൂടെ ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചുകൊണ്ടിരുന്ന പ്രവാസി എഴുത്തുകാരനാണ്. ചടങ്ങിൽ അബ്ദുല്ല വാണിമേൽ, കെ.എം മോഹൻദാസ്, സലീം എ.റഹ്മാൻ എന്നിവർ സംബന്ധിച്ചു. പ്രശസ്ത സാഹിത്യകാരനും പത്ര പ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ജൂലൈ 21ന് പുസ്തകം പ്രകാശനം ചെയ്യും.

Follow us on :

More in Related News