Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടം വരുത്തി നിര്‍ത്താതെ പോയ കാര്‍ ഒമ്പത് മാസത്തിന് ശേഷം കസ്റ്റഡിയില്‍

06 Dec 2024 22:25 IST

Fardis AV

Share News :


   വടകര : കാറിടിച്ച് വയോധിക മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് മാസത്തിന് ശേഷം കാര്‍ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ കാര്‍ ഉടമയെ തിരിച്ചെത്തിക്കാന്‍ എത്തിക്കാന്‍ ശ്രമമാരംഭിച്ചു. ഇക്കഴിഞ്ഞ ഫിബ്രവരി 17ന് രാത്രി 9 മണിയോടെ വടകര ചോറോട് അമൃതാനന്ദമഠം ബസ് സറ്റോപ്പിനടുത്ത് വെച്ച് കാറിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിടുത്ത പുത്തലത്ത് ബേബി(62)മരിക്കുകയും പേരമകള്‍ തൃഷാന(9)ക്ക് സാരമായി പരുക്ക് പറ്റുകയും ചെയ്ത സംഭവത്തിലാണ് നടപടി. കുട്ടി ഇപ്പോഴും കോമ അവസ്ഥയിലാണ്. അപകട ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

കാര്‍ ഓടിച്ച ഉടമ പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീ(35)ല്‍ വിദേശത്തേക്ക് കടന്നതായും റൂറല്‍ എസ് പി നിധിന്‍രാജ് അറിയിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നെന്ന് എസ് .പി പറഞ്ഞു. അപകടം നടന്ന ശേഷം മാര്‍ച്ച് 14നാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍ പെടാത്തതും സി.സി.ടി.വി യില്‍ നിന്ന് വാഹനം കണ്ടെത്താന്‍ കഴിയാത്തതും കേസിന് തുമ്പുണ്ടാക്കാന്‍ വൈകി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രത്യേക സംഘം നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് കാറിനെ കുറിച്ച് വിവരം ലഭിച്ചത്. കൊയിലാണ്ടി മുതല്‍ മാഹി ഭാഗത്ത് വരെയുള്ള സി.സി.ടി.വി പരിശോധിക്കുകയും ,വര്‍ക്ക് ഷോപ്പുകളില്‍ അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും വിവരമൊന്നുമില്ലാതായപ്പോള്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നെതൃത്വത്തിലുള്ള സംഘം ഇന്‍ഷൂറന്‍സ് കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. കെ.എല്‍.18 ആര്‍ 1846 നമ്പര്‍ സിഫ്റ്റ് കാര്‍ നേഷണല്‍ ഇന്‍ഷൂറന്‍സില്‍ നിന്ന്് അപകട ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയതായി കണ്ടെത്തി. മറ്റൊരപകടം നടന്നതായി കാണിച്ചാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം നേടിയത്. തുടര്‍ന്ന് കാര്‍ കണ്ടെത്തുകയായിരുന്നു. ഈ കാര്‍ തന്നെയാണ് അപകടം വരുത്തിയതെന്ന് കണ്ടെത്തി. കാര്‍ ഓടിച്ച ഉടമ തന്നെയായ ഷജീല്‍ വിദേശത്തേക്ക് കടന്നതായി കെണ്ടത്തി. അപകട സമയത്ത് കാറില്‍ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നതായും എസ്.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ പുറമേരിയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഷജീലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം ആറംഭിച്ചതായും എസ്.പി പറഞ്ഞു.


  പടം- ,ഷജീൽ

Follow us on :

More in Related News