Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗീക പീഢനം നടത്തിയ കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

01 Apr 2025 19:49 IST

MUKUNDAN

Share News :

ചാവക്കാട്:ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗീക പീഢനം നടത്തിയ കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധികതടവ് അനുഭവിക്കണം.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഖാദർ മകൻ ഹൈദരാലി(46)യെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2021 ഡിസംബറിൽ 2-ാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കാനായി ചെന്നപ്പോൾ പ്രതിയുടെ വീട്ടിൽ വെച്ചും,2022 ജൂൺ മാസത്തിന് ശേഷം 3-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അതിജീവിതയുടെ വീട്ടിൽ മുറിയിലും,ഹാളിലും വെച്ച് ലൈംഗിക പീഡനം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.പിന്നീട് യത്തീംഖാനയിൽ താമസിച്ച്‌ പഠിക്കുന്നതിനായി അതിജീവിത പോവുകയും കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് ടീച്ചർ കാര്യങ്ങൾ ചോദിച്ച്‌ അറിയുകയും യത്തീംഖാനയിൽ നിന്നും കുട്ടിയുടെ ഉമ്മയെ അറിയിക്കുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.പിതാവ് ഉപേക്ഷിച്ചുപോയ കുട്ടി പീഡന സമയത്ത് ഉമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞുവന്നിരുന്നത്.ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ് സിപിഒ ഷൗജത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തി.എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.സിപിഒമാരായ സിന്ധു,പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News