Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

02 Jun 2024 08:08 IST

R mohandas

Share News :


 കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് പൊതുജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായി മാറിയ കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. തൃക്കോവില്‍വട്ടം വില്ലേജില്‍ പാനക്കോണത്ത് ലക്ഷ്മിമോഹനം വീട്ടില്‍ ക്ലമന്റ് മകന്‍ കെവിന്‍(27), കിളികൊല്ലൂര്‍, കന്നിമേല്‍ ചേരി, വലിയമാടം കളരി തെക്കതില്‍ അശോകന്‍ മകന്‍ ശ്രീരാഗ് (24) എന്നിവരാണ് കാപ്പാ നിയമപ്രകാരം തടവിലായത്. 


 2018 മുതല്‍ ഇതുവരെ കൊല്ലം സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കൊല്ലം എക്‌സൈസ് ഓഫീസിലുമായി രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കെവിന്‍. അനധികൃത മയക്ക്മരുന്ന് വിപണനം, മാരകായുധം ഉപയോഗിച്ച് കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, കയ്യേറ്റം തുടങ്ങിയ ഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

 ഇരവിപുരം, കിളികൊല്ലൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 2018 മുതല്‍ 7 ക്രിമിനല്‍ കേസുകളിലാണ് ശ്രീരാഗ് ഉള്‍പ്പെട്ടിട്ടുള്ളത്. വധശ്രമം, കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം തുടങ്ങിയ ഗുരുതര ക്രിമിനല്‍കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. 

 ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് എന്‍ ഐ.എ.എസ്സ് ആണ് ഇവര്‍ക്കെതിരെ കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. 

 പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.

Follow us on :

More in Related News