Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദി 100 റീബിൽഡേഴ്സ് ഓഫ് കേരള പ്രകാശനം ചെയ്തു

13 Jan 2025 21:26 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: കോവിഡാനന്തര കേരളത്തെ പുനർനിമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖരെ പരിചയപ്പെടുത്തുന്ന ‘ദി 100 റീബിൽഡേഴ്സ് ഓഫ് കേരള’ പുസ്തകം പ്രകാശനം ചെയ്തു. 

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഷെയ്ഖ് റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏൽകയ്യാത് ഇൻവെസ്റ്റ്മെന്റ് തലവൻ മുഹമ്മദ് ജെറാറിൽ നിന്ന് മികച്ച സംരഭക സാന്ദ്ര അബ്ദുല്ല (ഈജിപ്ത്) ആദ്യ പ്രതി ഏറ്റുവാങ്ങി. 

ഓൺലുക്കർ പബ്ലിഷിംഗ് ഗ്രൂപ്പ് മാനേജിങ് എഡിറ്റർ ഫഹദ് സലീം പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ മേഖലയിലെ ശ്രദ്ധേയ നിക്ഷേപകൻ അഹമദ് അമീർ (ജോർദാൻ),ഡാന സെയ്ൻ അൽദേഗ (യുഎഇ) തുടങ്ങിയവർ പങ്കെടുത്തു.

ഗൾഫ് മേഖലയിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ശ്രദ്ധേരായ കേരളത്തെ പുനർനിർമ്മിച്ച നൂറുപേരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതാണ് ദി100 ന്റെ ഉള്ളടക്കം. മൂന്ന് വാല്യങ്ങളായി നൂറുപേരുടെ പ്രൊഫൈൽ സ്റ്റോറി പൂർത്തിയാക്കും. 

ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. കോഫി ടേബിൾ ആകൃതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. ഒരു വർഷത്തോളമായി വിവിധ രാജ്യങ്ങളിലുള്ളവരെ സന്ദർശിച്ചാണ് ഈ പുസ്‌തകം തയ്യാറാക്കിയതെന്ന് ഫഹദ് സലീം പ റഞ്ഞു.

പ്രമുഖ വ്യവസായി എം എ യൂസഫലി മുതൽ യുവ ഗവേഷകൻ ഇൻഫോസിസ് അവാർഡ് ജേതാവ് മഹമൂദ് കൂരിയവരെയുള്ളവരുടെ വിശേഷങ്ങളാൽ സമ്പന്നമാണ് ഉള്ളടക്കം. ട്രേഡിങ്ങ്, ലോജിസ്റ്റിക്, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫ്ളുവൻസർ, ആർകിടെക്റ്റ്, ചാരിറ്റി,എയറോസ്പേസ്, മെന്റേഴ്സ്, സാമ്പത്തിക ശാസ്ത്രം, ഇൻഫ്രാസ്ടെക്ചർ, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സംസ്ഥാനത്തിന്റെ പുനർനിർമ്മാണ സേവനങ്ങൾ പരിചയപ്പെടുത്തുന്നുണ്ട് ദി 100. 

മലേഷ്യൻ സർക്കാറിന്റെ പ്രത്യേക ബഹുമതിക്ക് അർഹനാവുകയും പൗരത്വം നൽകി ആദരിക്കുകയും ചെയ്ത മർഹൂം ചാവക്കാട് ചെക്കുഹാജിയുടെ സ്മരണക്കാണ് ദി 100 ന്റെ സമർപ്പണം. അടുത്ത വാല്യം ജൂണിൽ ഗോവയിൽ പ്രകാശനം ചെയ്യും.

2011 ൽ പത്മശ്രി എംഎ യൂസഫലി മക്കയിൽ ഫലക അനാച്ചാദനം ചെയ്ത ഓൺലൂക്കർ പബ്ലിഷിംഗ് ഗ്രൂപ്പ് പത്തിലേറെ ഡയറക്ടറികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോപ്പ് 50 ഓൺട്രപ്രണേഴ്സ്, ടോപ്പ് 30 സിഇഓസ്, ട്രെൻഡ്സെറ്റേഴ്സ്, ചെഞ്ച്മേക്കേഴ്സ് തുടങ്ങിയവ ഏറെ ശ്രദ്ധനേടിയ പ്രൊജക്ടുകളാണ്.

ഒമാനിൽ നിന്നും ക്യാൻസർ രോഗചികൽസസാ രംഗത്തെ പ്രശസ്ത ഡോ: രാജശ്രീ, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രാജൻ വി കോക്കൂരി, ബിസിനസ്സ് രാംഗത്തെ പ്രമുഖരായ നജുമുദ്ദിൻ മുസന്ന, സുരേഷ് ഉണ്ണി സൊഹാർ, രൂപേഷ് സിനാവ് എന്നിവരെ കുറിച്ചുള്ള ലേഖനങ്ങളും ഉണ്ട്.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News