Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

23 Mar 2026 20:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: യു.ഡി.എഫ് തലയോലപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.കെ.പി.സി.സി വക്താവ് രാജു പി.നായർ ഉദ്ഘാടനം ചെയ്തു. അഴിമതി, കൊളള, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, 

വില വർധനവ് എന്നിവ മൂലം കേരളത്തിലെ ജനങ്ങൾ ഇത്രമേൽ ദുരിതം അനുഭവിച്ച കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും പിണറായി സർക്കാരിനെ ജനം തൂത്തെറിയുമെന്നും രാജു പി നായർ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി കൊച്ചാനാപ്പറമ്പ് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ കെ. ഡി ദേവരാജൻ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.എം താഹ, കെ.പി.സി.സി അംഗം മോഹൻ. ഡി.ബാബു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി.പ്രസാദ്, അഡ്വ.പി. പി സിബിച്ചൻ, ബ്ലോക്ക് കോൺസ് പ്രസിഡന്റ് മാരായ എം.കെ.ഷിബു, പി.ഡി ഉണ്ണി, യു.ഡി.എഫ് നിയോജക മണലം കൺവീനർ ബി. അനിൽകുമാർ, യു ഡി എഫ് നേതാക്കളായ കെ.കെ സിദ്ദിക്ക്, സി.ജെ ജോൺ, വി.ടി ജയിംസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജേക്കബ്, വിജയമ്മ ബാബു, എം.വി മനോജ്, കുമാരി കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News