Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമതി ഇല്ലാതെ മണൽ കടത്താൻ തമിഴ്നാടിൻ്റെ ശ്രമം വനം വകുപ്പ് തടഞ്ഞു

05 Dec 2024 20:25 IST

PEERMADE NEWS

Share News :


പീരുമേട്:

മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പാറമണൽ കൊണ്ടുപോകാനുള്ള തമിഴ്നാടിൻ്റെ നീക്കം വനം വകുപ്പ് തടഞ്ഞു.ബുധനാഴ്ച വൈകിട്ട് 5 നായിരുന്നു വള്ളക്കടവ് ചെക്ക് പോസ്റ്റുവഴി മണലുമായി രണ്ട് ലോറികൾ എത്തിയത്.

അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപണികൾ, മറ്റ് നിർമ്മാണ ജോലികൾ എന്നിവ സംബന്ധിച്ച് വിശദ വിവരങ്ങൾ കേരളത്തെ അറിയിക്കുകയും ഇതിനാവശ്യമായ സാമഗ്രഹികൾ കൊണ്ടു പോകുന്നതിന് അണക്കെട്ടിൻ്റെ ചുമതലയുള്ള കേരള മൈനർ ഇറിഗേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങണമെന്നുമാണ് നിലവിലുള്ള ധാരണ.എന്നാൽ ഇത് പലപ്പോഴും പാലിക്കാൻ തമിഴ്നാട് ഉദ്യോഗസ്ഥർ തയ്യറല്ലബുധനാഴ്ച ഇത്തരത്തിൽ കേരളത്തിൻ്റെ അനുമതി വാങ്ങാതെയാണ് ലോറികളിൽ മണൽ എത്തിച്ചത്. മൈനർ ഇറിഗേഷൻ്റെ അനുമതിരേഖകൾ ഇല്ലാത്തതിനാൽ മണൽ കടത്തിവിടാൻ കഴിയില്ലന്ന് വനം വകുപ്പ് അധികൃതർ അറിയിക്കുകയായിരുന്നു. അണകെട്ടിൻ്റെ ബലം  സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താൻ കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്ന ഘട്ടത്തിൽ

രഹസ്യമായിഅറ്റകുറ്റപണികൾ നടത്തി ഡാം ബലവത്താണന്ന് സമതിയെ ബോധ്യപെ

ടുത്താനാണ് തമിഴ്നാടിൻ്റെ ശ്രമമെന്ന സംശയം ഉയർന്നിട്ടുണ്ട്.

Follow us on :

More in Related News