Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപസമിതിയുടെ പരിശോധനയും യോഗവും തമിഴ്നാട് ബഹിഷ്‌കരിച്ചു.

17 Oct 2024 10:06 IST

PEERMADE NEWS

Share News :

കുമളി:മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഇന്നലെ നടന്ന ഉപസമിതിയുടെ പരിശോധനയും യോഗവും തമിഴ്നാട് ബഹിഷ്‌കരിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കള്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള അനുമതി കേരളം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് തമിഴ് നാടിന്റെ ബഹിഷ്‌കരണം ഉണ്ടായത്.സെന്റർ വാട്ടർ കമ്മീഷനംഗം ബി.സതീഷ് ചെയർമാനായ ഉപസമിതിയാണ് ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടില്‍ പരിശോധനക്കെത്തിയത്. അണക്കെട്ടിലെ പരിശോധന തുടങ്ങും മുൻപ് കേരളം അണക്കെട്ടിലേക്ക് അറ്റകുറ്റപണികള്‍ക്കായുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് തടസം നില്‍ക്കുന്നു വെന്നും നടപടി വേണമെന്നും തമിഴ്നാട് പ്രതിനിധികള്‍ ഉപസമിതിയോടാവശ്യപ്പെട്ടു. അടുത്ത മീറ്റിംഗില്‍ ഇക്കാര്യം പരിഗണിക്കാമെന്ന ഉപസമിതിയുടെ മറുപടിയില്‍ തൃപ്തരാകാതെ തമിഴ്നാട് പരിശോധനയും തുടർന്നുള്ള കുമളി മുല്ലപ്പെരിയാർ ഓഫീസിലെ മീറ്റിംഗും ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചു. തമിഴ്നാടിന്റെ നിലപാടിനേ തുടർന്ന് ഉപസമിതിയുടെ അണക്കെട്ടിലെ പരിശോധനയും തുടർന്നുള്ള യോഗവും നടന്നില്ല.

Follow us on :

More in Related News