Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 00:16 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) പ്രസിഡൻ്റായി താഹ മുഹമ്മദിനെ തിരഞ്ഞെടുത്തു.
നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ സമിതിയെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രഖ്യാപിച്ചത്. ഐബിപിസി ഗവേണിങ് ബോർഡിൻ്റെ ശിപാർശ അംബാസഡർ അംഗീകരിച്ചു പ്രസിഡന്റിനൊപ്പം ഏഴ് എക്സിക്യൂട്ടിവ് അംഗങ്ങളെയും പ്രഖ്യാപിച്ചു.
അബ്ദുൽ സത്താർ, അമിത് ഗുപ്ത, ഹിഷാം അബ്ദുൽ റഹീം, രാജേഷ് സിങ്, രാമകൃഷ്ണൻ സി, ശുഭി ശർമ, റോണി പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.
വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനമേൽക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും, പ്രഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെ പൊതു കൂട്ടായ്മയാണ് ഐബിപിസി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
For: News & Advertisements +974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.