Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

18 Jul 2024 20:43 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 വയോജനങ്ങൾക്കുള്ള സൗജന്യ കട്ടിൽ വിതരണം നടത്തി. 3,13,200/- രൂപയാണ് പദ്ധതിക്കു വേണ്ടി വകയിരുത്തിയത്.നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, പ്രീതി ബാബു, ജോർജ് തോമസ്, കൗൺസിലർമാരായ തോമസ് മാളിയേക്കൽ, സൂസമ്മ ആൻ്റണി, ജോജി കാട്ടാളൻ, VJ ജോജി,ICDS സൂപ്പർവൈസർ ബിന്ദു ലോനപ്പൻ, പ്ലാൻ ക്ലർക്ക് സുരേഷ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News