Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2025 16:34 IST
Share News :
കോട്ടയം: കോട്ടയത്ത് തെരുവ് നായ ആക്രമണം. നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി. ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുൻ കോട്ടയം നഗരസഭ ചെയർമാൻ പി. ജെ വർഗീസ്, സാജൻ കെ ജേക്കബ്, ബി വർഗീസ്, വി. ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത്നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ഇവിടെനിന്ന് ഓടിയ നായ മാർക്കറ്റിനുള്ളിൽ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടർന്ന് തിരികെ കെഎസ്ആർടിസി ഭാഗത്ത് എത്തിയ നായ ആളുകളെ ആക്രമിക്കാൻ ഒരുങ്ങിയതോടെ നാടുകാർ ചേർന്ന് പ്രതിരോധിച്ചു. തുടർന്ന് സമീപത്തെ കാട്ടിൽ ഓടിക്കയറിയ നായ ഇത്വരെ പുറത്തിറങ്ങിയിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.