Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 08:25 IST
Share News :
മുക്കം:മെസ്സിയുടെ കേരള വരവിൽ ആഹ്ലാദ പ്രകടനങ്ങളുമായി മലയോരമേഖലയിലെ ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ദിവസം മുക്കത്ത് ലഡുവിതരണം നടത്തി സന്തോഷം പങ്കിട്ടത് അക്ഷരാർത്ഥത്തിൽ ആവേശത്തിൻ്റെ അലകളായി മാറിയിരിക്കയാണ്. . 2022 ൽ ലോകകപ്പിൽ ആവേശോജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ച്ച വെച്ച ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ നവംബറിലാണ് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് കേരള മണ്ണിൽ എത്തുന്നത്. അർജൻ്റീന ടീം നവംബർ 10 മുതൽ 18 വരെയാണ് കേരളത്തിലുണ്ടാവുമെന്നാണ് അറിയുന്നത്. സൗഹൃദ മത്സര കളികാണാൻ ബസ് വരെ മലയോര ആരാധകർ ബുക്ക് ചെയ്ത് കഴിഞ്ഞു. ഇനി ഈ അസുലഭ നിമിഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.അർജന്റീന ടീമിന്റെ ജേഴ്സിയണിഞ്ഞും, ഫ്ലാഗുകൾ കെട്ടിയുമാണ് ആരാധകർ മധുര വിതരണവുമായി കൂടുതൽ സജീവമായത്.കടകൾതോറും കയറിയിറങ്ങിയും റോഡിലൂടെ കടന്ന്പോകുന്ന യാത്രക്കാർക്കുമെല്ലാംമധുര വിതരണം നടത്തിയാണ് സന്തോഷം പ്രകടനം നടത്തുന്നത്. മെസിയുടെ ആദ്യ വരവ് ക്യാൻസലായതിൽ എല്ലാവരും ഏറെ സങ്കടത്തിലായിരുന്നു. വീണ്ടും വരവറിയിച്ചതിലൂടെ സന്തോഷത്തിൻ്റെ ഇരട്ടി മധുരത്തിലാണ് ആരാധകരല്ലാം .ഏതായാലും മെസ്സിയുടെ വരവിൽ ഫുട്ബോൾ ആരാധകർ വളരെ ആവേശത്തി ൻ്റെതിരയിളക്കമാണ് മധുര വിതരണത്തിലൂടെ സാക്ഷ്യമായത്.
പടം: മെസിയുടെ വരവിൽ മുക്കത്ത് ആരാധകർ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തുന്നു.
Follow us on :
Tags:
More in Related News
Please select your location.