Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈഴവർക്ക് സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമെ സാമൂഹ്യനീതി നേടിയെടുക്കാൻ കഴിയു; വെള്ളാപ്പള്ളി നടേശൻ.

24 Aug 2025 20:26 IST

santhosh sharma.v

Share News :


വൈക്കം: ഈഴവർ വോട്ടുബാങ്ക് രാഷ്ട്രീയത്തിനു പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നും ഇടതായാലും വലതായാലും ഈഴവർക്കു ഭരണത്തിൽ പങ്കാളികളാകാൻ ഈഴവ എം എൽ എ മാർ സഭയിൽ ഉണ്ടാകണമെന്നും, സാമൂഹ്യനീതിയിൽ പറയുന്ന പോലെ സമുദായനീതി ഈഴവർക്കും ഉറപ്പു വരുത്തണമെന്നും ഈഴവർക്ക് സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമെ സാമൂഹ്യനീതി നേടിയെടുക്കാൻ കഴിയു എന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.ഹിന്ദു, ഈഴവ ഭൂരിപക്ഷമുള്ള സ്ഥലത്ത് വിദ്യാഭ്യാസ മേഖലയിൽ കോടിക്കണക്കിന് രൂപ അനുവദിക്കുമ്പോൾ പോലും മറ്റുള്ളവർക്ക് തൊന്നും അനുവദിക്കാതെ വോട്ട് ബാങ്കായി നിലകൊള്ളുന്നവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്ന സ്ഥിതിയാണെന്നും ഗുരുദേവൻ്റെ പേരിൽ ഉണ്ടായ സർവ്വകലാശാലയിൽ പോലും വൈസ്ചാൻസലറായിട്ട് നിയമിതനായത് മലപ്പുറത്തുകാരനാണെന്നത് നമ്മൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുവലതു പാർട്ടികൾ പറയുന്നത് മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നാണ് എന്നാൽ അവർ ഒരിക്കലും മറ്റു മതത്തിൽപ്പെട്ടവരെ ഒരുസ്ഥാനത്തും വയ്ക്കാറില്ലെന്നും മന്ത്രിസ്ഥാനങ്ങൾ കിട്ടിയാൽ ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും മറ്റ് സമുദായങ്ങളിൽ നിന്നും വെയ്ക്കാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇതെല്ലാം തുറന്നു പറയുന്ന എന്നെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചേർന്ന് വർഗ്ഗീയ വാദിയായി ചിത്രീകരിച്ച് ചർച്ചകൾ നടത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് ബാങ്കായി നിലകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്നും. ഇത്തരം അപകടകരമായ സാഹചര്യത്തെ തുറന്ന് കാണിക്കാൻ വേണ്ടിയാണ് സംഘടിക്കണമെന്ന തോന്നൽ ഈഴവരിൽ ഉണ്ടായത്. അത് വലിയ മുന്നേറ്റമാണ്. ചരിത്രം ഓരോരുത്തരുടെയും അധിപത്യത്തിൽ മാറ്റി എഴുതാൻ വരെ ശ്രമം നടക്കുന്നതായും ഇവിടെ ആദർശവും ജനാധിപത്യവുമില്ല ഇപ്പോൾ പണാധിപത്യവും വോട്ട് ബാങ്കുമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.നേതൃത്വസംഗമത്തിൽ എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, വൈക്കം യൂണിയൻ സെക്രട്ടറി എം. പി സെൻ , തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്. ഡി സുരേഷ് ബാബു, വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ, രഞ്ജിത്ത് രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.വൈക്കം ആശ്രമം സ്കൂൾ അങ്കണത്തിൽ നടന്ന നേതൃത്വ സംഗമത്തിൽ യൂണിയനുകളുടെ കീഴിലുള്ള ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ അടക്കം 2800 ഓളം പേർ പങ്കെടുത്തു. 

Follow us on :

More in Related News