Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 16:58 IST
Share News :
വൈക്കം: സംസ്ഥാന സർക്കാരിൻ്റെ ദുർ ഭരണത്തിനും അവകാശ ലംഘനത്തിനും എതിരെ കെ എസ് എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എസ് സലിം നയിക്കുന്ന ദക്ഷിണമേഖല ജീവിത സമര യാത്രയ്ക്ക് 9 ന് വൈക്കത്ത് സ്വീകരണം നൽകും. ബോട്ടു ജെട്ടി മൈതാനിയിൽ വൈകിട്ട് 4. 30ന് നടക്കുന്ന ജില്ലാതല സമാപന സമ്മേളനം കെ പി സി സി വക്താവ് രാജു പി നായർ ഉദ്ഘാടനം ചെയ്യും. പ്രമുഖ യു ഡി എഫ് ,കോൺഗ്രസ്, ഘടക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ജാഥയും സ്വീകരണ സമ്മേളനവും വിജയിപ്പിക്കുന്നതിനായി
കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ കീഴിലുള്ള വിവിധ മണ്ഡലങ്ങളിൽ പ്രവർത്തകയോഗം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന പ്രവർത്തക യോഗം സംസ്ഥാന കമ്മിറ്റിയംഗം പി. വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് സി. എസ് ഷാജികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ. കെ രാജു, മണ്ഡലം സെക്രട്ടറി ഡി. ശശീന്ദ്രൻ, ഇ. പി ബാബു, വർഗീസ്, വി.പി ഫ്രാൻസിസ്, സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.