Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 16:37 IST
Share News :
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. അച്ഛന്റെ മരണശേഷം സിനിമയില്‍ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. മോളെ എന്ന് വിളിച്ചയാള്‍ റൂമിലേക്ക് വിളിപ്പിച്ചു. അച്ഛനുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് വിളിപ്പിച്ചത്. ഉദ്ദേശം മോശമായിരുന്നെന്ന് പിന്നീടുള്ള മെസ്സേജുകളില്‍ നിന്ന് മനസിലായി. ഉചിതമായ സമയത്ത് നടന്റെ പേര് വെളിപ്പെടുത്തും-സോണിയ പറഞ്ഞു.
അമ്മ ജനറല്‍ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘടനയുടേത് ഇരട്ടത്താപ്പാണ് അച്ഛനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജ്ജവം ഇപ്പോള്‍ കാണിക്കാത്തത് എന്തുകൊണ്ടെന്നും അവര്‍ ചോദിച്ചു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും തന്റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തുവിടണം. ഇരകള്‍ക്ക് നീതി കിട്ടണമെന്നും ഇതിനായി സര്‍ക്കാര്‍ നിയമം ഉണ്ടാക്കണമെന്നും തിലകന്റെ മകള്‍ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.