Fri Mar 14, 2025 5:15 AM 1ST
Location
Sign In
18 Dec 2024 15:07 IST
Share News :
ആടുജീവിതത്തിലെ രണ്ട് പാട്ടുകളും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് പുറത്തായി. എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളാണ് ഓസ്‌കാര്‍ അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തു വന്നപ്പോള്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല.
86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു ആട് ജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13-ന് ആണ് അവസാനിച്ചത്.
അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമായിരുന്നു ബ്ലെസി-പൃഥിരാജ്-എ.ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുക്കിയ ചിത്രം സ്വന്തമാക്കിയത്. ഓസ്‌കാര്‍ പ്രാഥമിക പട്ടികയിലും ഇടംപിടിച്ചതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലുമായിരുന്നു. ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കായി അയച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.