Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്നിൽ ആരോഗ്യ വകുപ്പിൻ്റെ ശുചിത്വ പരിശോധന- പിഴ ചുമത്തി

22 May 2024 11:58 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ശുചിത്വ പരിശോധനയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുധീർ എം.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ടി.ജയശ്രീ, അനാനിയ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ഹെൽത്ത് ഓഫീസർ കൂടിയായ ഡോ.സുധീർ എം.എസ് അറിയിച്ചു.

Follow us on :

More in Related News