Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു റിമാൻഡിൽ

17 Jan 2025 18:41 IST

Jithu Vijay

Share News :

എറണാകുളം : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

റിതു മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്നും ഇന്നലെ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാനസിക പ്രശ്നം ഉണ്ടെന്ന കാര്യവും ചികിത്സ തേടിയിരുന്നു എന്നതും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്നും ബംഗളൂരുവിൽ മറ്റ് കേസുകളോ ലഹരി ഇടപാടോ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എറണാകുളം ചേന്ദമംഗലത്ത് നടന്നത് അതിക്രൂരമായ കൂട്ടക്കൊലയെന്ന് പൊലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട മൂന്നു പേരുടെയും കഴുത്തിനു മുകളില്‍ ആഴത്തിലുള്ള മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ നാലു പേരെ അയല്‍വാസിയായ റിതു വീട്ടില്‍ കയറി ആക്രമിച്ചത്. വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.മൂന്ന് പേര്‍ക്കും തലയിലും മുഖത്തുമാണ് ഗുരുതര പരുക്കേറ്റത്. വേണുവിന്റെ തലയില്‍ 6 മുറിവുകളും വിനിഷയുടെ തലയില്‍ 4 മുറിവുകളും ഉഷയുടെ തലയില്‍ 3 മുറിവുകളുമുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.


Follow us on :

More in Related News