Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 21:25 IST
Share News :
കടുത്തുരുത്തി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് മേയ് 19-ന് ഏറ്റുമാനൂർ, കോട്ടയം ടൗൺ എന്നീ കേന്ദ്രങ്ങളിൽൽ സ്വീകരണം നൽകും. ഇതിന്റെ ഭാഗമായി അന്നു രാവിലെ ചേർപ്പുങ്കലിൽ നിന്നാരംഭിച്ച് ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ അവസാനിയ്ക്കുന്ന മാരത്തൺ സംഘടിപ്പിക്കും. മാരത്തണിൽ പങ്കെടുക്കാൻ താൽപര്യമുള്ള പുരുഷന്മാരും വനിതകളും https://registrations.keralakayikakshamathamission.com/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ 16 വയസ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു കിലോമീറ്റർ ഓട്ടമത്സരവും നടത്തും. വിശദവിവരത്തിന് ഫോൺ: 0481-2563825, 8547575248.
കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എസ്.എസ്.എൽ.സി. കഴിഞ്ഞവർക്കായി ഇംഗ്ലീഷ് ബേസിക് പ്രൊവിഷ്യൻസി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു മാസം ദൈർഘ്യമുള്ള ക്ലാസ്സിലേക്ക് മുപ്പതു സീറ്റുകളാണ് ഒഴിവുള്ളത്. വിശദവിവരത്തിന് ഫോൺ: 9495999688.
(കെ.ഐ.ഒ.പി.ആർ. 967/2025)
ഗവണ്മെന്റ് പ്ലീഡർ നിയമനം
കോട്ടയം: പാലാ എം.എ.സി.ടി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗവണ്മെന്റ് പ്ലീഡറെ നിയമിക്കുനതിന് പാനൽ രൂപീകരിക്കുന്നു. 1978ലെ കേരളാ ലോ ഓഫീസേഴ്സ് ( അപ്പോയിന്റ്മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസസ്)ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടപ്രകാരം യോഗ്യതയുള്ള അഭിഭാഷകർ യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ മേയ് 12ന് വൈകീട്ട് മൂന്നുമണിക്കു മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ: 0481 2562201.
(കെ.ഐ.ഒ.പി.ആർ. 968/2025)
ഗതാഗതനിയന്ത്രണം
കോട്ടയം: പത്തനാട് ഇടയിരിക്കപ്പുഴ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പാണ്ടിയാംകുഴി മുതൽ കങ്ങഴ പള്ളിപ്പടി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ പാണ്ടിയാംകുഴി മുതൽ കങ്ങഴ പള്ളിപ്പടി വരെയുള്ള ഗതാഗതം മേയ് ഏഴു മുതൽ ഒൻപതു വരെ താത്കാലികമായി നിരോധിച്ചു. പഞ്ചായത്തുപടിയിൽ നിന്ന് മൂലേപ്പീടിക ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ പഴുക്കാക്കുളം വഴി കഞ്ഞിരപ്പാറയിലേക്കും മൂലേപ്പീടികയിൽനിന്ന് പഞ്ചായത്തുപടിയിലേക്കു പോകണ്ടേ വാഹനങ്ങൾ കാഞ്ഞിരപ്പാറ വഴി തിരിഞ്ഞുപോകണമെന്നു കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 969/2025)
(കെ.ഐ.ഒ.പി.ആർ. 970/2025)
കെൽട്രോണിൽ നൂതന കോഴ്സുകൾ
കോട്ടയം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരാഴ്ച മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള എ.ആർ, വി.ആർ, എ.ഐ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ ഇന്റേൺഷിപ് ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കണ്ട ലിങ്ക്: https://forms.gle/n8oHLzhjwgxwDKzN9hA ഫോൺ:8590118698.
Follow us on :
Tags:
More in Related News
Please select your location.