Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 21:35 IST
Share News :
മുക്കം: രാജ്യത്ത് ജനാധിപത്യ മുന്നേറ്റം സാധ്യമാക്കിയത് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അഭിപ്രായ പ്പെട്ടു. വയനാട് ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നോർത്ത് കാരശേരിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഏറ്റവും പ്രതികൂലവും പ്രതിലോമകരവുമായസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2026ൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തും. 2029ൽ രാജ്യം മതേതര, ജനാധിപത്യ സർക്കാർ ഭരിക്കും. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം ബി.ജെ.പി സർക്കാർ എടുത്തുകളഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ കാശ്മീരിലെ ജനങ്ങൾ ബി.ജെ.പിയെ തള്ളിക്കളഞ്ഞു. ബി.ജെ.പി രാജ്യത്ത് വർഗീയതയും വിദ്വേഷവും വെറുപ്പും വളർത്തുകയാണ്. കേരളത്തിലെ മതേതരത്വവും സാഹോദര്യവും രാജ്യത്തിന് തന്നെ മാതൃകയാണ്. ഗാന്ധി കുടുംബം ഈ രാജ്യത്തിന് നൽകിയ സംഭാവനകളും ത്യാഗങ്ങളും വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് തെരഞ്ഞടുപ്പ് കമ്മറ്റി ചെയർമാൻ കെ.കോയ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.