Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 10:50 IST
Share News :
കോഴിക്കോട്: ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളയിൽ മധുര പ്രതികാരവുമായി കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തിളങ്ങി വിജയംഉറപ്പിച്ചു.ഹൈസ്ക്കൂൾവിഭാഗം മത്സരത്തിലൂടെ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളുമായി ഗൗരിനന്ദന കിഷോറിൻ്റെ നേതൃത്വത്തിലൂടെ വിജയം മേധാവിത്വം നിലനിർത്തിയത്.സംസ്ഥാനസ്ക്കൂൾകലോത്സവത്തിൽ മത്സരിക്കാൻ അർഹത നേടിയത്. കോടതി ഉത്തരവോ , വിവാദങ്ങളോ ഇക്കുറി ഇല്ലാതെ തന്നെ മിന്നും പ്രകടനം നടത്തിയാണ് വിജയ കിരീടം ചൂടിയത്. കഴിഞ്ഞ തവണ ബാൻ്റ്മേളമത്സരത്തിൽഅയോഗ്യതരാക്കപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയ സമീപിച്ച് ഉത്തരവ് കരസ്ഥമാക്കി സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ മത്സരിച്ചിരുന്നത്. ഒടുവിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേ ഡോടെ ഒന്നാം സ്ഥാനം നേടി അഭിമാന വിജയനേട്ടം കൊ യ്തത്. ഇക്കുറിവിജയ പ്രഖ്യാപനം വന്നപ്പോൾ കുട്ടികളും, അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദത്തിൻ്റെ ആവേശ പ്രകടനമായി. സാധാരണ വിധികർത്താക്കളെ കുറിച്ച് ബാൻ്റ് മേളയിൽ നിരവധി പരാതികളാണുണ്ടാവാറുള്ളത്. ഇതവണ മുതിർന്നആർമിഉദ്യോഗസ്ഥരായിരുന്നുവെന്ന സവിശേഷത ബാൻ്റ് മേളമത്സരത്തിലുണ്ട്. കഴിഞ്ഞ വർഷം ഹൈസ്ക്കൂൾ വിഭാഗം ബാൻ്റ് മേള മത്സരം ഫലം ഏറെ വിവാദങ്ങളായി മാറിയിരുന്നു. എറണാകുളത്തെ കെ.വി സാറാണ് ബാൻ്റ് മേളയുടെ പരിശീലനം നൽകിയത്.
ചിത്രം: ബാൻ്റ് മേളയിൽ വിജയിച്ച കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഗൗരി നന്ദകിഷോറും സംഘവും .
Follow us on :
Tags:
More in Related News
Please select your location.