Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2024 നോർത്ത് അമേരിക്കയിലെ ഓണാഘോഷത്തിന് കാനഡ ഒന്റാരിയോയിൽ പ്രൗഡ ഗംഭീരമായ തുടക്കം

15 Aug 2024 20:19 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കാനഡ ടോറന്റോ

കാലിഡോണിയ.

 കെഎൽ കമ്പനിയുടെ നേതൃത്വത്തിൽ കാലിഡോണിയ ലയൻസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന കിടിലൻ ഓണം 2k24 ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കൺസർവേറ്റീവ് ലീഡർ ശ്രീ ടോം വർഗീസ് നിർവഹിച്ചു ഓഗസ്റ്റ് 11 വൈകിട്ട് ആറുമണിക്ക് തുടങ്ങിയ ഓണാഘോഷത്തിന്റെ വിശിഷ്ടാതിഥിയായി ടോറന്റോ മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചു ശ്രീ ടോമി കോക്കാടന്റെ സാന്നിധ്യം ചടങ്ങിനെ മഹനീയമാക്കി. കാനഡയുടെ വളർച്ചയിൽമലയാളികളുടെ സാന്നിധ്യം വളരെ വലുതാണെന്ന് ടോം വർഗീസ് ചുണ്ടി കാട്ടി. ചുരുങ്ങിയ കാലംകൊണ്ട് കാനേഡിയൻ മലയാളികളുടെ മനസ്സിൽനിറ സാന്നിധ്യമായ KL കമ്പനിയുടെ 25 ഓളം കലാകാരൻമാർ മാറ്റുരച്ച 2024 KL കിടിലൻ ഓണം 2k24 ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധ ആകർഷിച്ചു. Mr& Mrs കിടിലൻ Talent ഷോയും കാനഡ Beats & DJ ബീ യുടെ ചേർന്നൊരുക്കിയ ഡിജെയും,25 കൂട്ടം കറികളോടെയുള്ള ഓണസദ്യയും പ്രോഗ്രാമിനെ കൂടുതൽ പ്രസന്മാക്കി. പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട്ടിലെ ദുരന്തത്തിൽപെട്ടവർക്കുവേണ്ടി ചെലവഴികുമെന്ന് KL കമ്പനി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അഖിൽ വിജയകുമാർ, മനീഷ ജാക്ക്സൺ, നിമിഷ ജോയ്, ജാക്ക്സൺ ജോസ്, അശ്വതി കൃഷ്ണകുമാർ എന്നിവർ പറഞ്ഞു. Realtor മോഹൻദാസ് തുടങ്ങി സ്പോൺസർമാർ ആശംസകൾ നേർന്നു.



Follow us on :

More in Related News