Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിബിൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽമാതാവിനെയും സഹോദരനെയും സഹോദരിയെയും പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു

08 Nov 2024 19:58 IST

PEERMADE NEWS

Share News :

പീരുമേട്: കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻഡ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽമാതാവിനെയും സഹോദരനെയും സഹോദരിയെയും പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത് മദ്യലഹരിയിൽ ആയിരുന്നു മരിച്ച വിപിൻ ബാബു മാതാവിനെ മർദ്ദിക്കുന്നതിനിടയിൽ ഉണ്ടായ തർക്കവും തുടർന്നുണ്ടായ സംഘർഷത്തേ തുടർന്ന് തലക്ക് ഗുരുതരമായി അടിയേറ്റതാണ് മരണം സംഭവിക്കാൻ കാരണം എന്നാണ് പോലീസ് പറയുന്നത്

കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്..



കൊല്ലപ്പെട്ട വിവിൻ ബാബുവിന്റെ സഹോദരൻ വിനോദ് .അമ്മ പ്രേമ. സഹോദരി ബിനിത. എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൂങ്ങിമരിച്ച എന്ന് പറഞ്ഞു ബിവിൻ ബാബുവിനെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് മർദ്ദനമേറ്റത് മൂലമാണ് മരിക്കാൻ ഇടയാതെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ടു നൽകി. ഇതേ തുടർന്നുണ്ടായ അന്വേഷണത്തിന് ഒടുവിൽ ആണ് മൂവരയും ഇന്ന് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴികൾ മാറ്റി മാറ്റി പറഞ്ഞത് പോലീസിനെ കുഴപ്പിച്ചിരുന്നു തുടർന്ന് വിശദമായ രീതിയിൽ ചോദ്യം ചെയ്തതിന് ഒടുവിലാണ് കൊലപാതക വിവരം ഇവർ പോലീസിനോട് പറഞ്ഞത്.

പോലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച വിപിൻ ബാബുവിന്റെ സഹോദരിയുടെ മകൻറെ പിറന്നാളാഘോഷം ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ മരണപ്പെട്ട വിപിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് അമ്മയും സഹോദരനും സഹോദരിയുമായി തർക്കത്തിൽ ഏർപ്പെട്ടു തുടർന്ന് അമ്മയെ ബിബിൻ മർദ്ദിച്ചു ഇത് കണ്ട സഹേദരൻ വിനോദ് വീട്ടിലിരുന്ന ഫ്ലാസ്ക്കടുത്ത് വിപിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു സംഘർഷത്തിൽ ബിബിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു ഇയാൾ മരണപ്പെട്ടെന്ന സംശയമുണ്ടായതോടെ ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഇയാൾ മരണപ്പെട്ടിരുന്നു. 

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റ് ആളുകളും ഉണ്ടായിരുന്നു ഇവർക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

മൂവരെയും വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും ഇന്ന് മൂന്നു പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു

കഴിഞ്ഞദിവസം ഇടുക്കി ജില്ലാ പോലീസ് മേധാവി അടക്കം സ്ഥലത്തെത്തിയിരുന്നു

Follow us on :

More in Related News