Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 12:48 IST
Share News :
വടക്കേക്കാട്:ഞമനേങ്ങാട് വിജയദശമിയോടനുബന്ധിച്ച് നായരങ്ങാടി ഞമനേങ്ങാട് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച പ്രതി പിടിയിൽ.വൈലത്തൂർ സ്വദേശി ഞമനേങ്ങാട് പുതുവാടത്തയിൽ മുഹമ്മദുകുട്ടി മകൻ നഹാസ്(32)ആണ് അറസ്റ്റിലായത്.വിജയദശമിയോടനുബന്ധിച്ച് നായരങ്ങാടി മുതൽ ഞമനേങ്ങാട് വരെ കഴിഞ്ഞ12-ന് രാത്രിയിൽ ആർഎസ്എസ് പഥസഞ്ചലനത്തോടനുബന്ധിച്ച് ഇലക്ട്രിക് പോസ്റ്റുകളിലും,റോഡിൻ്റെ ഇരുവശങ്ങളിലുള്ള മരങ്ങളിലും കൊടികൾ കെട്ടിയിരുന്നു.13-ന് ഈ കൊടികൾ നശിപ്പിക്കപ്പെട്ടതായി വടക്കേക്കാട് പോലീസിന് പരാതി ലഭിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.വടക്കേക്കാട് പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.തുടർന്ന് രണ്ടാഴ്ചയായി മുഖംമൂടിമുക്ക് മുതൽ നായരങ്ങാടി വരെയും നായരങ്ങാടിമുതൽ ഞമനേങ്ങാട് വരെയുള്ള നാൽപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഗുരുവായൂർ എസിപി എം.കെ.ബിജുവിന്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് എസ്എച്ച്ഒ കെ.പി.അനന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ മാരായ സി.എൻ.ഗോപിനാഥൻ,പി.എ.സുധീർ,പി.എസ്.സാബു,കെ.എ.യുസഫ്,എഎസ്ഐ രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.