Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടത്ത് പി.എൻ. പണിക്കർ സ്മാരക ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

05 Apr 2026 17:07 IST

santhosh sharma.v

Share News :

വൈക്കം: ചെമ്മനാകരി അക്കരപ്പാടം പ്രദേശത്ത് പ്രവർത്തനമാരംഭിച്ച പി.എൻ പണിക്കർ സ്മാരക ലൈബ്രറി സംസ്ഥാന സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എ.പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് രക്ഷാധികാരികളായ ബിന്ദു അനിൽകുമാർ ആദ്യ അംഗത്വ വിതരണവും അഭിജിത്ത് ചായപ്പള്ളി ആദ്യ പുസ്തകവിതരണവും നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി എ.പി. തിലകൻ, റ്റി.എം രാമചന്ദ്രൻ, രാജൻ അക്കരപ്പാടം, പ്രശസ്ത സാഹിത്യകാരൻ അരവിന്ദൻ കെ.എസ്. മംഗലം, അക്കരപ്പാടം ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ. ഇ. ആർ. നടേശൻ, സുപ്രഭാവത്സൻ, ലൈബ്രറി നിർവ്വാഹക സമിതി അംഗങ്ങളായ റ്റി. പ്രസാദ്, ഒ. എം.ഉദയപ്പൻ, ബേബി. വി.പി, പി.എൻ ദാസൻ, കെ. നിർമ്മല ടീച്ചർ, പി.ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. നാട്ടിൽ ആദ്യമായി ആരംഭിച്ച വായനശാലയുടെ ഉദ്ഘാടന ചടങ്ങിൽ പ്രദേശവാസികൾ അടക്കം നിരവധി പേർ പങ്കെടുത്തു. 

Follow us on :

More in Related News