Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടമുടമ വാഴകൃഷി വെട്ടിനശിപ്പിച്ചതായി പരാതി

19 Jan 2025 21:15 IST

PEERMADE NEWS

Share News :



പീരുമേട്: ലക്ഷമി കോവിൽ തെപ്പകുളം എസ് സ്റ്റേറിലെ മുൻ തൊഴിലാളികളുടെ കൃഷി തോട്ടമുടമ വെട്ടിനശിപ്പിച്ചതായി പരാതി. ബഥേൽ തോട്ടത്തിലെ ജീവനക്കാരനായിരുന്ന മറുവതുരയുടെ നാല്പത് വാഴകളാണ് ശനിയാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്. ജനുവരി പതിനഞ്ചിന് തോട്ടത്തിലെ ലൈൻസിൻ താമസക്കാരായിരുന്ന കർണ്ണൻ, സെൽവരാജ് എന്നിവരുടെ കുടിവെള്ളവും, വൈദ്യുതിയും വിഛേദിച്ചിരുന്നു. 1984 മുതൽ കൈവശം വച്ച് കൃഷി നടത്തിവരുന്ന ഭൂമിയിലെ കൃഷിയാണ് രാത്രിയുടെ മറവിൽ വെട്ടിനശിപ്പിച്ചത്. കർണ്ണൻ്റെ കുടിവെള്ളം വിഛേദിച്ചതിനെതിരെ ഇയാൾ ജില്ലാകളക്ടർക്കും പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്ന് ഇവർ പറയുന്നു. മൂന്ന് വർഷം മുമ്പ് തോട്ടത്തിൽ നിന്ന് പിരിഞ്ഞ ഇവർക്ക് ഗ്രാറ്റുവിറ്റി കിട്ടാത്തതിനാലാണ് തോട്ടത്തിലെ ലൈൻസിൽ കർണ്ണൻ താമസിക്കുന്നത്. കുടിവെള്ളം നൽകാൻ അയൽവാസികൾ തയാറാണെങ്കിലും മാനേജ് മെന്റ് ഭീഷണിയെ തുടർന്ന് ഇവർ പിൻമാറി. തുടർന്ന് കർണ്ണൻ കുടിവെള്ളം വിലനൽകി വാങ്ങുകയാണ്. സ്ഥലം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലാണ്.

Follow us on :

More in Related News