Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 18:34 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് സ്കൂൾ കലോത്സവം ഗവൺമെൻറ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നവംബർ നാല് മുതൽ 7 വരെയാണ് നടന്നത്. മറ്റ് എയ്ഡഡ് സ്ഥാപനങ്ങളുമായി മത്സരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഇനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുകയും ചെയ്യുന്ന ഏക ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പെരുവ... ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ ഇത്തവണയും ഫസ്റ്റ് റണ്ണറപ്പായി മാറുവാൻ ഈ ഗവൺമെൻറ് വിദ്യാലയത്തിന് സാധിച്ചു.. തുടർച്ചയായ മൂന്നാം തവണയാണ് നേരിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്.... ഇത്തവണ 55 ഇനങ്ങളിൽ പങ്കെടുത്തപ്പോൾ മൂന്നു ഗ്രൂപ്പ് ഇനങ്ങളിലും 12 വ്യക്തിഗത ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അർഹത നേടുകയുണ്ടായി.... ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് ,തൈ കൊണ്ട്, ലോങ്ങ് ജമ്പ്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ kho kho, എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഈ ഗവൺമെൻറ് സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു എന്നുള്ളത് ഏറെ അഭിമാനകരമാണ്.... അക്കാദമിക നിലവാരത്തിൽ കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്ന ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ആണ് ഈ വിദ്യാലയം.. കഴിഞ്ഞ മൂന്ന് വർഷവും ഒന്നാം സ്ഥാനത്താണ് ഈ സ്കൂൾ.... ഈ വർഷം പ്ലസ് ടു റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മറ്റ് എയ്ഡഡ് സ്കൂളുകളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തി എന്നുള്ളത് ഏറെ അഭിമാനകരമാണ്...
Follow us on :
Tags:
More in Related News
Please select your location.