Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെന്‍ഷനേഴ്‌സ് സഹകരണ സംഘം നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നു

18 Apr 2024 23:21 IST

ENLIGHT REPORTER KODAKARA

Share News :



കൊടകര : ബ്ലോക്ക് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ ആരംഭിച്ച സഹകരണ നീതി ആയൂര്‍വ്വേദ മെഡിക്കല്‍ സ്റ്റോര്‍ സംഘം സ്ഥാപക പ്രസിഡന്റ ് എം.എ. ജോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ ്

കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരന്‍ കൊടകര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജേശ്വരിക്ക് നല്‍കി ആദ്യവില്‍പ്പന നടത്തി. പി.തങ്കം ,കെ.ഒ. പൊറിഞ്ചു, ടി. ബാലകൃഷ്ണമേനോന്‍, ടി.എ. വേലായുധന്‍, കെ. ശിവദാസന്‍,എം.കെ. വിജയന്‍, ഡോ. എഫിന്‍ ജോസഫ്, ഡോ. ഫാബിന്‍ ജോണ്‍, രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു സംസാരിച്ചു.


Follow us on :

More in Related News