Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി റയിൽവെ സ്റ്റേഷൻ സന്ദർശ്ശിച്ച്‌ റയിൽവെ മുൻ പി എ സി ചെയർമാൻ പി കെ കൃഷ്ണദാസ്‌.

12 Aug 2025 21:10 IST

Arun das

Share News :

അമൃത്‌ പദ്ധതി ഉൾപെടുത്തി വികസന പദ്ധതികൾ നടക്കുന്ന വടക്കാഞ്ചേരി റയിൽവെ സ്റ്റേഷൻ സന്ദർശ്ശിച്ച്‌ റയിൽവെ മുൻ പി എ സി ചെയർമാൻ പി കെ കൃഷ്ണദാസ്‌. അമൃത്‌ പദ്ധതി നിർവ്വഹണം വിലയിരുത്തി. കാത്തിരിപ്പുകേന്ദ്രം ശുചിമുറികൾ, പാർക്കിംഗ്‌ എന്നിവ മൂന്നിരട്ടി പദ്ധതിപ്രകാരം വർദ്ധിച്ചിട്ടുണ്ടെന്ന് പി കെ കൃഷ്ണദസ്‌ അറിയിച്ചു. ഇപ്പോൾ 10 കോടി ചിലവിട്ടെന്നും പദ്ധതി ഡിസംബറോടുകൂടി പൂർത്തിയാകും എന്ന് റെയിൽവെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹ്ം സൂചിപ്പിച്ചു, പ്ലാറ്റ്‌ ഫോ മേൽക്കൂരകളുടെ നീളം വർദ്ധിപ്പിക്കൽ, കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ്കൾ പുനസ്ഥാപിക്കാനും വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പികെ കൃഷ്ണദാസ്‌ അറിയിച്ചു. മാരാത്ത്‌കുന്ന്, മുള്ളൂർക്കര, പൈങ്കുളം റോഡ്‌ തുടങ്ങിയ മേൽപാലങ്ങളുമായി ബന്ധപെട്ട്‌ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങളിൽ അലംഭാവം അവസാനിപ്പിച്ച്‌ നടപടികൾ യുദ്ധകാല അടിസ്സ്ഥാനത്തിൽ പൂർത്തിയാക്കണം, കേരളത്തിനായ്കേന്ദ്രം അനുവദിച്ച 54 മേലപാലങ്ങളുമായി ബന്ധപെട്ട്‌ കെ ആർ ഡി എൽ നടപടികൾ വൈകിപ്പിക്കുകയാണ്‌ എന്നും പി കെ കൃഷ്ണദാസ്‌ പറഞ്ഞു.


ബിജെപി നോർത്ത്‌ ജില്ല ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്‌, ജില്ല സെക്രട്ടറി നിത്യ സാഗർ, മണ്ഡലം പ്രസിഡന്റ്‌ രഞ്ചിത്ത്‌ കെ കെ, നേതാക്കളായ ബിനീഷ്‌ കെ ആർ, രാജു എസ്‌, റീന സന്തോഷ്‌ എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മാരാത്ത്കുന്ന് മുള്ളൂർക്കർ, പൈങ്കുളം റോഡ്‌ എന്നി സ്ഥലങ്ങളും സംഘം സന്ദർശ്ശിച്ചു

Follow us on :

More in Related News