Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പൺ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

22 Oct 2024 03:32 IST

ISMAYIL THENINGAL

Share News :


ദോഹ: കെ.എം.സി.സി ഖത്തർ തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിന്റെ ഭാഗമായ ചാഴൂർ താന്യം അന്തിക്കാട് സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഓൾഡ് ഇന്ത്യൻ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ചടങ്ങിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന ട്രഷറർ പി.എസ്. എം ഹുസൈൻ ഉത്ഘാടനം നിർവഹിച്ചു.

സി. ടി. എ സംയുക്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഖ്ദൂം പുഴുവിൽ അധ്യക്ഷത വഹിച്ചു. അക്ബർ അലി പ്രാർത്ഥന നടത്തി. സെക്രട്ടറി റഫീക് പഴുവിൽ സ്വാഗതം പറഞ്ഞു.

ഐ. സി. ബി. എഫ് മാനേജിങ് കമ്മറ്റി മെമ്പറും ലോകകേരള സഭാംഗം കൂടിയായ അബ്ദുൾ റഊഫ് കൊണ്ടോട്ടി, മുഖ്യാതിഥി ആയിരുന്നു.


ഉദ്ഘാടന മത്സരത്തിൻ്റെ സ്പോൺസറായ എഫ്.കെ ടൂൾസിൻ്റെ കൺട്രി മാനേജർ വിഷ്‌ണു ഗോപാൽ, ഖത്തർ കെ. എം. സി. സി മുൻ സംസ്ഥാന പ്രസിഡൻ്റ് എസ് എ എം ബഷീർ, ഖത്തർ കെ എം സി സി വനിത വിങ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബസ്‌മ സത്താർ, കെ എം സി സി ഖത്തർ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. വി ബക്കർ ഹാജി, ഖത്തർ കെ എം സി സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി നസീർ അഹമ്മദ്, ജില്ലാ സീനിയർ സെക്രട്ടറി അക്ബർ അലി, ടൂർണമെന്റിന്റെ മെയിൻ സ്പോൺസർ ഷാജി കടവിൽ, ക്യു ബോക്സ് എംഡി നിഷാം ഇസ്മായിൽ, മെഡിക്കൽ പാർട്‌ണർ അമേരിക്കൻ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് അജ്‌മൽ, ഖത്തർ കെ എം സി സി നാട്ടിക മണ്ഡലം പ്രസിഡൻ്റ് ബദറുദ്ദീൻ, ജനറൽ സെക്രട്ടറി നാസർ നാട്ടിക, സി ടി എ വൈസ് പ്രസിഡന്റ് നൗഷാദ് ഹാജി, നാട്ടികാ മണ്ഡലം ജോയിന്റ് സെക്രട്ടറി സഗീർ പഴുവിൽ എന്നിവർ ആശംസകൾ നേർന്നു.

നാട്ടിക മണ്ഡലം കോർഡിനേറ്റർ ഷംസുദ്ദീൻ വൈക്കോച്ചിറ സമാപന പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി അനിഫർ നന്ദി പറഞ്ഞു. 


Follow us on :

More in Related News