Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ബോംബ് സ്ഫോടനം:പ്രതിയെ റിമാൻഡ് ചെയ്തു

01 Jul 2024 20:30 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂരിൽ റോഡിലേക്ക് ബോംബ് എറിഞ്ഞത് ഉമ്മയുമായുള്ള തർക്കത്തെ തുടർന്നെന്നാണ് പ്രതി മസ്താൻ ഷെഫിഖ്.വീട്ടിൽ ബോംബ് സൂക്ഷിച്ചത് ഉമ്മ ചോദ്യം ചെയ്തതോടെ മദ്യലഹരിയിൽ ഷെഫീഖ് ബോംബ് റോഡിലേക്ക് എറിയുകയായിരുന്നു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഇല്ലത്ത് പടിക്ക് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ഉഗ്ര ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്.നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്.ഗുണ്ട്,വെളുത്ത കല്ലിൻ കഷ്ണങ്ങൾ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.സ്ഫോടന ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പുക ഉയരുന്നതാണ് കണ്ടത്.തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു അശോകനും,നാട്ടുകരും ചേര്‍ന്ന് ചാവക്കാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസും,ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പൊട്ടിയ സിഗരറ്റ് ലൈറ്ററും കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിലാണ് കാളത്തോട് സ്വദേശിയും,രണ്ടുവർഷമായി ഒരുമനയൂരിലെ താമസക്കാരനുമായ ഷെഫീഖ് പിടിയിലാകുന്നത്.നേരത്തെ 20 ലധികം കേസുകളിൽ പ്രതിയാണ് മസ്താൻ ഷെഫീഖ്.എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിലേക്ക് പടക്കം എറിഞ്ഞതിൽ മണ്ണുത്തി സ്റ്റേഷനിൽ ഷെഫീക്കിന്റെ പേരിൽ കേസുണ്ട്.നാലുമാസം മുമ്പ് ബോംബ് നിർമ്മിച്ച്‌ വീടിന് മുകളിൽ സൂക്ഷിക്കുകയായിരുന്നു.ഇതേ ചൊല്ലി ഞായറാഴ്ച്ച ഉമ്മയുമായി വാക്ക് തർക്കം ഉണ്ടായി.ഇതിൻറെ വൈരാഗ്യത്തിൽ മദ്യ ലഹരിയിൽ ആയിരുന്ന ഷെഫീഖ് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.ഷെഫീഖിന്റെ വീട്ടിൽ തൃശ്ശൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.കരിങ്കൽ ചീളും,കുപ്പിച്ചില്ലും,വെടിമരുന്നും തുണിയിൽ കൂട്ടിക്കെട്ടിയാണ് നാടൻ ബോംബ് നിർമ്മിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Follow us on :

More in Related News