Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഓണക്കാല ഉത്സവബത്ത 6000 രൂപയായി ഉയർത്തി

31 Jul 2026 18:33 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി വർദ്ധിപ്പിച്ചു. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കും. വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുമാനം.


നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്ത 6000ത്തോളം ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പാ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.

Follow us on :

More in Related News