Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഒറ്റച്ചെരാതിലെ നറുവളിച്ചം' കവിതാസമാഹാരം പ്രകാശനം ചെയ്തു.

23 Jul 2024 15:06 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സരയൂ ബുക്സ് പ്രസിദ്ധീകരിച്ച എൻ.പ്രേമ രചിച്ച 'ഒറ്റച്ചെരാതിലെ നറുവളിച്ചം' കവിതാസമാഹാരം വൈക്കത്തുപാടം യുഗ ചേതന ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ കവി ശ്രീധരൻ പറക്കോട് പ്രകാശനം നിർവഹിച്ചു. ചടങ്ങ് കഥാകാരൻ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. കവികൾ പ്രവാചകരാണെന്നും ഭാവികാലത്തെ ആകുലതകളും,  പ്രശ്നങ്ങളും വർത്തമാനകാലത്തിരുന്നുകൊണ്ട് അവതരിപ്പിക്കാനുള്ള കഴിവ് കവികൾക്കുണ്ടെന്നും അതാണ് കവികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും റഷീദ് പരപ്പനങ്ങാടി അഭിപ്രായപ്പെട്ടു. വി.ടി. അപ്പുട്ടി അധ്യക്ഷനായിരുന്നു. അനിൽ കെ വള്ളിക്കുന്ന്, സുദീപ് തെക്കേപ്പാട്ട്, പി. മോഹൻദാസ്, ചന്ദ്രൻ കണ്ണഞ്ചേരി, ടി. ശ്രീധരൻ, ഇ. രേഖ, പി.വി. അബ്ദുൽ ജലീൽ, രതീഷ് ചേളാരി, എൻ. പ്രേമ എന്നിവർ സംസാരിച്ചു.




Follow us on :

More in Related News