Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൂറിസം മേഖലയിൽ കുതിച്ചുയർന്ന് ഒമാൻ

29 May 2024 17:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. ഒമാന്റെ ടൂറിസം മേഖല 2024 ന്റെ ഒന്നാം പാദത്തിൽ 12% വളർച്ച കാഴ്ചവെച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ചാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.

യാത്രക്കിടെ കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു - ഫാസ്റ്റ് പാസ്സഞ്ചർ ബസ് പ്രസവമുറിയാക്കി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു https://enlightmedia.in/news/details/woman-gives-birth-in-ksrtc-bus-on-the-way ഹോസ്പിറ്റാലിറ്റി മേഖലയിലും വളർച്ച പ്രകടമാണ്. ഒന്നാം പാദത്തിൽ 3-5 സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച അതിഥികളുടെ എണ്ണം 598,000 ആയി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.1 ശതമാനം വർദ്ധനവാണ്.

2023 ൽ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 3-5 സ്റ്റാർ ഹോട്ടലുകളിലെ ഒക്യുപ്പൻസി നിരക്ക് 22 ശതമാനം വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. ശരാശരി ഒക്യുപ്പൻസി നിരക്ക് 55.6 ശതമാനമാണ്. 3-5 സ്റ്റാർ സ്ഥാപനങ്ങളുടെ ആദ്യ പാദത്തിലെ മൊത്തം വരുമാനം 71,907,000 റിയാലായിരുന്നു, ഇത് 2023 നെ അപേക്ഷിച്ച് 8.3 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്.

Follow us on :

More in Related News