Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 02:14 IST
Share News :
മസ്‌കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (MNMA) ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ വി.എസ്. അബ്ദുൾ റഹിമാൻ സാഹിബ് വിശ്വാസികൾക്കും സഹജീവികൾക്കും നോൽമ്പിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് നന്മയുടെ സന്ദേശം നൽകി.
അസൈബ ഗാർഡൻ അപ്പാർട്മെൻ്റ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ മറുനാട്ടിൽ മലയാളി അസോസിയേഷൻ കുടുംബാംഗങ്ങളും, കുട്ടികളും, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
വൈകുന്നേരം 5 മണിക്ക് തുടങ്ങിയ പരിപാടിയിൽ നോൻമ്പ് തുറക്ക് ശേഷം പ്രാർത്ഥനക്ക് വി.എസ്. അബ്ദുറഹിമാൻ സാഹിബ് നേത്രത്ത്വം നൽകി. വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി ചടങ്ങ് മഹനീയമാക്കി.
പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രാജൻ കൊക്കുരി, മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, ഇന്ത്യൻ സ്കൂൾ ഒമാൻ ബോർഡ് ഓഫ് ഡയറക്ടർസ് ഡയറക്ടർ PTK ഷമീർ, പാലക്കാട് ഫ്രണ്ട്‌സ് അസോസിയേഷൻ മസ്ക്കറ്റ് പ്രസിഡണ്ട് ശ്രീകുമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ രേഖാ പ്രേം, ആക്സിഡന്റ്‌സ് & ഡിമൈസസ് സെക്രട്ടറി ജാസ്മിൻ, സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ ട്രഷറർ പിങ്കു അനിൽ കുമാർ നന്ദി രേഖപ്പെടുത്തി, വൈസ് പ്രസിഡണ്ട് മനോഹരൻ ചെങ്ങളായി, ജോയിന്റ് ട്രഷറർ മനോജ് മേനോൻ മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാർ ചടങ്ങിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.