Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 14:19 IST
Share News :
ചാലക്കുടി:
32, 33 വാർഡ് വികസന സമിതിയും കുടുംബശ്രീ ADS കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഓണേത്സവ നിറവ്
ജനപങ്കാളിത്തം കൊണ്ട് വിജയരാഘവപുരത്തിൻ്റെ ഗ്രാമോത്സവമായ് മാറി.
ഗാന്ധി ജയന്തി ദിനത്തിൽ വി ആർ. പുരം കസ്തൂർബാ കേന്ദ്രത്തിൽ നടന്ന പൊതുശുചീകരണ പരിപാടിയിൽ വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവർത്തകർ, ഹയർസെക്കൻ്ററി സ്കൂളിലെ NSS വളണ്ടിയർമാർ,
ബാലസഭ കുട്ടികൾ തുടങ്ങി നൂറ് കണക്ക് പേർ പങ്കെടുത്തു.
ശുചിത്വ ക്യാമ്പയിന്റെ ഭാഗമായ് റാലിയും നടന്നു.വൈകീട്ട് 32,33 വാർഡ് സഭായോഗത്തിന് ശേഷം നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ
എബി ജോർജ്ജ് ഉത്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
വി.ആർ. പുരം നിവാസിയും
ചാലക്കുടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുമേഷ് .കെ മുഖ്യാഥിതിയായി പങ്കെടുത്തു.
തുടർന്ന് നടന്ന സമാദരണ ചടങ്ങിൽ,
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും വിദ്യാർത്ഥി പ്രതിഭകളേയും സ്ഥാപനങ്ങളേയും
അനുമോദിച്ചു.
ഓണോത്സവത്തിൻ്റെ ഭാഗമായ് വൻജനപങ്കാളിത്തത്തോടെ നടന്ന മെഗാ നാടൻപാട്ട് കൈക്കൊട്ടികളി മൽസരം,
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു.മുൻ കൗൺസിലർ C.P സുബ്രൻ സ്മാരക ട്രോഫിയും,
M.R വാസു സ്മാരക ക്യാഷ് പ്രൈസും ഒന്നാം സ്ഥാനത്തിനും,
മുൻ കൗൺസിലർ P.C. വേലു സ്മാരക ട്രോഫിയും ക്യാഷ് പ്രൈസും രണ്ടാം സ്ഥാനത്തിനും വേണ്ടിയുള്ള
വാശിയേറിയ കൈക്കൊട്ടി കളി മൽസരത്തിൽ,ഓണനിലാവ് UK ഒന്നാം സ്ഥാനവുംമാള രുദ്രപ്രിയ രണ്ടാം സ്ഥാനവും നേടി.
വാർഡ് വികസന സമിതി കൺവീനർമാരായ ഷാജി മഠത്തി പറമ്പിൽ, ദേവസി പാറേക്കാടൻ,
നിറവ് കോ - ഓർഡിനേറ്റർ ഡോ. ലിൻ്റോ ആലപ്പാട്ട്,ട്രഷറർ സജിലേഷ് ബാലൻ,റിൻ്റോസ് കണ്ണമ്പുഴ, ജോഫിൻ ജോസ്, സിജോ മാളിയേക്കൽ,
ദീപക് C.D,തോമാസ് പുല്യാടൻ, ഉണ്ണികൃഷ്ണൻ എടാർത്ത്,
ഷിബു കിടങ്ങത്ത്,ഉണ്ണികൃഷ്ണൻ തിരുകുളം,വേലായുധൻ അയിനിക്കാടൻ,ADS ഭാരവാഹികളായ ഇന്ദിര ബാബു, സുകന്യ സനേഷ് കുമാർ, സിന്ധു ജയരാജ്, രേഖഗോപി
പോൾസി ബാബു, മഞ്ചു ഷിബു,
എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.