Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമ്പതുകാരി അബോധാവസ്ഥയിലായ വാഹനാപകടം; പ്രതി ഷെജിൽ കോയമ്പത്തൂരിൽ അറസ്റ്റിൽ

11 Feb 2025 00:07 IST

Fardis AV

Share News :


വടകര : കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജിലാണ് (35) ഇന്ന് പുലർച്ചെ പിടിയിലായത്. ലുക്കൗട്ട് നോട്ടിസുള്ളതിനാൽ ഇയാളെ jകോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ദുബായിലേക്ക് പോയ ഇയാൾ പൊലീസിനെപേടിച്ച് കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങുകയായിരുന്നു. കോയമ്പത്തൂർ പൊലീസ് അറിയിച്ചതിനെത്തുടർന്ന് വടകരയിൽ നിന്നുള്ള അന്വേഷണസംഘം കോയമ്പത്തൂരെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ രാത്രി ഒമ്പതോടെ സംഘം വടകരയിലെത്തിച്ചു. 

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് ദേശീയപാത വടകര ചോറോട് വച്ചായിരുന്നു സംഭവം. അപകടത്തിൽ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി (68) മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പേരക്കുട്ടി ദൃഷാന (9) അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷമാണ് പൊലീസ് കണ്ടെത്തിയത്. പുറമേരി സ്വദേശിയായ ഷെജിൽ ഓടിച്ച കാറാണ് ഇതെന്നു വ്യക്തമായതോടെ അന്വേഷണം വ്യാപകമാക്കി. അപകടത്തിനുശേഷം പ്രതി വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ച് 14നു പ്രതി വിദേശത്തേക്കു കടന്നു. കാർ അപകടത്തിനുശേഷം ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. കാർ മതിലിൽ ഇടിച്ചെന്നു വരുത്തിയാണു പ്രതി ഇൻഷുറൻസ് ക്ലെയിമിനു ശ്രമിച്ചത്. അപകടത്തിനുശേഷം വാഹനത്തിനു രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. തുടർന്നാണ് ഷെജിലിന്റെ കാറാണ് ഇടിച്ചതെന്നു കണ്ടെത്തിയത്. ബേബിയും ദൃഷാനയും ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോൾ ഷെജിലും കുടുംബവും സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാർ കാമറയിൽ പെടാതെ തെട്ടടുത്ത ബന്ധു വീട്ടിലേക്കു മാറ്റിയാണ് പൊലീസിന്റെ കണ്ണിൽനിന്നു രക്ഷപ്പെട്ടത്.

Follow us on :

More in Related News