Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 16:17 IST
Share News :
ദോഹ: സംസ്കൃതി ഖത്തർ കളിക്കൂട്ടം കൂട്ടുകാർ പുതുവർഷത്തെ വരവേറ്റ് ചങ്ങാതിക്കൂട്ടം പരിപാടി നടത്തി. നിറഞ്ഞു കവിഞ്ഞ ഐസിസി അശോകഹാളിൽ പുത്തൻ പ്രതീക്ഷകളും പുതുപുത്തൻ ചിന്തകളുമായി നാളെയെ വരവേൽക്കാനിരിക്കുന്ന കുഞ്ഞുമനസ്സുകൾ ആടിയും പാടിയും പുതുവർഷ ദിനാഘോഷത്തിന് മിഴിവേകി. വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ 150ൽ അധികം കൂട്ടുകാർ പരിപാടിയുടെ ഭാഗമായി. കളിക്കൂട്ടം പ്രസിഡണ്ട്-ആദവ് ശ്രീജിത്ത് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
സോളൊ ഡാൻസ്, ഗ്രുപ്പ് ഡാൻസ്, കീബോർഡ്, പാട്ടുകൾ, കവിത എന്നീ പരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികൾക്ക് മനോഹരിതയേകി അദീന,നിഹാര എന്നിവർ ചേർന്ന് ആങ്ങറിങ് നിർവ്വഹിച്ചു. തുടർന്ന് കളിക്കൂട്ടം ഭാരവാഹികളായ ആദവ്‌ശ്രീജിത്ത്, ദേവികവിനോദ്, ഗൗതംകൃഷ്ണ , സാന്റിനൊ സാൾട്ടസ്, നിഹാരശരത്ത്, ശ്രദ്ധ രഞ്ജിത്ത് എന്നിവർ ചേർന്ന് പുതുവസരാശംസാകേക്ക് മുറിച്ച് മുഴുവൻ പേർക്കുമായി പങ്കുവച്ചു, കളിക്കൂട്ടം സെക്രട്ടറി ദേവിക വിനോദ് സ്വാഗതവും, വൈസ് പ്രസിഡന്റ് ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.