Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 06:59 IST
Share News :
മുണ്ടക്കയം:
2018 മാര്‍ച്ച് 22ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ കേസന്വേഷണവുമായി മുണ്ടക്കയത്ത് എത്തിയ സി.ബി.ഐ.സംഘം
സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ കോരുത്തോട് മടുക്ക സ്വദേശി രമണിയുടെ മൊഴിയെടുത്തു. മുണ്ടക്കയം സര്‍ക്കാര്‍ പി.ഡബ്ലിയുഡി അതിഥിമന്ദിരത്തില്‍ ഇവരെ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് കാണാതായ ജെസ്‌നയെ അതിനു തൊട്ടു മുമ്പ് മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനിലെ സ്വകാര്യ ലോഡ്ജില്‍ വച്ചു ആണ്‍സുഹൃത്തിനൊപ്പം കണ്ടുവെന്ന രമണിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിക്കായിട്ടാണ്്് സി.ബി.ഐ. ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. സി.ബി.ഐ. കൊച്ചി ഓഫീസര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ വനിത പൊലീസ് ആഫീസറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തത്.രാവിലെ 10 മണിയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ 12.30 ഓടെയാണ് പൂര്‍ത്തിയാക്കിയത്.
താന്‍ ജെസ്‌നയോട് സാദൃശ്യമുളള കുട്ടിയെ ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജില്‍ കണ്ടതാണന്നും ഇരുവരും വൈകിട്ട് നാലുമണി വരെ 102-ാം നമ്പര്‍ മുറിയില്‍ തങ്ങിയിരുന്നതായും സി.ബി.ഐക്ക് മൊഴി കൊടുത്തതായി ഇവര്‍ പറഞ്ഞു.താന്‍ നല്‍കിയ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.ആവശ്യം വന്നാല്‍് നുണപരിശോധന നടത്തുമെന്നു സി.ബി.ഐ. അറിയിച്ചെന്നും അതിനു തനിക്ക് പൂര്‍ണ്ണ സമ്മതമാണന്നും രേഖാ മൂലം എഴുതി നല്‍കിയതായും രമണി അറിയിച്ചു.തന്റെ മൊഴി പൂര്‍ണ്ണമായും സത്യമാണ്. ലോഡ്ജ് ഉടമയുമായി വ്യക്തി വൈരാഗ്യത്തില്‍ കളളം പറഞ്ഞതല്ല. ദീര്‍ഘ കാലം ലോഡ്ജില്‍ ജീവനക്കാരിയായിരുന്ന തനിക്കെതിരെ അനാവശ്യമായി കാര്യങ്ങള്‍ ലോഡ്ജ് ഉടമ പ്രചരിപ്പിച്ചിരുന്നു. വ്യാജ പ്രചരണങ്ങള്‍ തുടരുന്നതിനാലാണ് ലോഡ്ജില്‍ നടന്ന സത്യങ്ങള്‍ മാധ്യമങ്ങളോടും ഉദ്യോഗസ്ഥരോടും തുറന്നു പറാനിടയാക്കിയതെന്നും ഇവര്‍ അറിയിച്ചു.എന്നാല്‍ മൊഴിയെടുപ്പിനു ശേഷം പുറത്തേക്ക് വന്ന സി.ബി.ഐ.സംഘം മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.കഴിഞ്ഞ ദിവസം ലോഡ്ജ് ഉടമ ബിജു സേവ്യറുടെ മൊഴി സി.ബി.ഐ.രേഖപ്പെടുത്തിയിരുന്നു.
Follow us on :
More in Related News
Please select your location.