Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ക്ലാസുകൾ താൽക്കാലിക മായി നിർത്തിവെക്കുന്നതിന് പുതിയ പ്രോട്ടോകോൾ

27 Sep 2024 18:33 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കഠിനമായ കാലാവസ്ഥയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലിക മായി നിർത്തിവെക്കുന്നതിന് പുതിയ പ്രോട്ടോകോൾ തയാറാക്കിയതായി ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഠിനമായ കാലാവസ്ഥയിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതി ലൂടെ ലക്ഷ്യമിടുന്നത്. പുതിയ പ്രോട്ടോകോൾ പ്രകാരം, ക്ലാസുകൾ നിർത്തിവെക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മി റ്റിക്കായിരിക്കും.

മസ്‌കറ്റിലും ദോഫാറിലും 60 മില്ലീമീറ്ററും അൽ വുസ്‌തയിലും മുസന്ദത്തിലും 100 മില്ലീമീറ്ററും മറ്റു ഗവർ ണറേറ്റുകളിൽ 80 മില്ലീമീറ്ററും മഴ കവിഞ്ഞാൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ ഓ ൺലൈനിലേക്ക് മാറ്റുകയോ ചെയ്യണം.

മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററിൽ താഴെയും മുസന്ദം, അൽ വുസ്‌തയിൽ 50 മില്ലീമീറ്ററിൽ താഴെ യും, ശേഷിക്കുന്ന ഗവർണറേറ്റുകളിൽ 80 മില്ലിമീറ്ററിൽ താഴെയും ആണെങ്കിൽ ക്ലാസുകൾ സാധാരണ പോലെ തുടരും.

എന്നിരുന്നാലും, മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററും അൽ വുസ്‌തയിലും മുസന്ദത്തും 50 മില്ലീമീറ്റ റും മറ്റു പ്രദേശങ്ങളിൽ 80 മില്ലീമീറ്ററും മഴയും പെയ്യുന്ന വേളയിൽ, ക്ലാസുകൾ തുടരുന്നതിനോ ഇവ താൽ ക്കാലികമായി നിർത്തിവെക്കുന്നതിനോ വിദൂര പഠന രീതിയിലേക്ക് മാറുന്നതിനോ തീരുമാനങ്ങൾ വ്യത്യാ സപ്പെടാം. മിതമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ ക്ലാസുകൾ പതിവുപോലെ തുടരുന്നത് അതുമായി ബന്ധപ്പെട്ട സർക്കാർ യൂനിറ്റുകളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയിൽ വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകി വിദ്യാഭ്യാസ തുടർച്ച സംര ക്ഷിക്കുക എന്നതാണ് ഈ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം ഏപ്രിൽ 14 മുതൽ 17 വരെ ക നത്ത മഴക്ക് ഒമാൻ സാക്ഷ്യം വഹിച്ചിരുന്നു. ഇതിൻറെ ഫലമായി വ്യാപകമായ വെള്ളപ്പൊക്കം, കൃഷി നാ ശം, സ്കൂ‌ൾ, കോളജ് വിദ്യാഭ്യാസം എന്നിവ തടസ്സപ്പെടുകയും ചെയ്തു‌. ബുറൈമിയിലെ മഹ്ദയിൽ 320 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് 2022ലെ ദേശീയ ശരാശരിയായ 30.6 മില്ലിമീറ്ററിൻ്റെ പത്തിരട്ടിയാണ്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News