Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീള നാഥും പ്രത്യുഷും കേരള നടനത്തിൽ കിരീടവുമായി തിളങ്ങി.

21 Nov 2024 18:30 IST

UNNICHEKKU .M

Share News :







കോഴിക്കോട് : നീളനാഥും പ്രതൃഷും കേരള നടനത്തിൽ കിരിടവുമായി തിളങ്ങി. കോഴിക്കോട് ജില്ല സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പെൺകുട്ടികളുടെ കേരളനടനത്തിൽ നീളനാഥ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അതേ സമയം ആൺകുട്ടികളുടെ കേരളനടനത്തിൽ വാശിയേറിയ മത്സരത്തിലൂടെ എം.കെ പ്രത്യുഷ് കേരള നടനത്തിൽ മിന്നും പ്രകടനവുമായി അഞ്ചാം തവണയും മേധാവിത്വം നേടിയത്. 

നീളനാഥ് മരിച്ച് പോയ മാതാവ് ഷീബയുടെ മനസ്സിൽ കരുതി വെച്ച സ്വപ്നസാഫല്യവുമാണ് വിജയ കീരിടം ചൂടിയത്. മാധ്യമപ്രവർത്തകനായ ബിജു നാഥിൻ്റെ പ്രോത്സാഹനവും നീ ഇനാഥിൻ്റെ നൃത്തകലയോടുള്ള സർഗ്ഗ വാസനക്ക് മികവായി. എംടി വാസുദേവൻ നായരുടെ രണ്ടാം മുഴത്തിലെ ഭീമസേനയായും ദ്രൗപതിയായും ദുശ്ശാസനായും നേർക്കാഴ്ച്ചയാക്കി ഹയർ സെക്കണ്ടറി വിഭാഗത്തിൽ നീളനാഥ് കേരളനടന കിരീടം സ്വാന്തമാക്കി. ചേളന്നൂർ എ കെ.കെ ആർ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ നിള സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലേക്ക് ഇടം നേടി. പുരാണ കഥകളിൽ നിന്ന് അൽപ്പം മാറിയാണ് എം.ടിയുടെ പ്രശസ്തമായ രണ്ടാം മുഴം സാഹിത്യ പുസ്തകത്തെ തെരഞ്ഞടുത്ത് ഇതിവൃത്തമാക്കിയാണ് കേരളനടനം അരങ്ങ് തകർത്ത് തിളങ്ങിയത്.. 

. സ്വാർഗാരോഹണത്തിനിടയിൽ ആദ്യം തളർന്ന് വീഴുന്ന ദ്രൗപതിയെ കണ്ട് സങ്കടങ്ങൾ സമർപ്പിക്കുന്ന ഭീമനോട് ദ്രൗപദി അർജുനനെയാണ് സ്നേഹിച്ചതെന്ന് ധർമ്മപുത്രർ പറയുന്നത് ലാസ്യഭാവസാന്ദ്രമാക്കി അവതരിപ്പിച്ചത്. ഒടുവിൽ ദ്രൗപതിക്കായി കല്യാണസൗഗന്ധികം പറിച്ച് കൊണ്ട് വരികയും കീചനെ വധിക്കുകയും പാഞ്ചാലി ശപഥം നിറവേ

റ്റാൻ ദുശ്ശാസ ൻ്റെ മാറ് പിളർന്ന് രക്തമെടുക്കുന്നു. തൻ്റെ മകൻ ഘടോൽക്കചൻ വധിക്കപെടുമ്പോൾ പാർഥ നെ കുറിച്ച് ഓർത്ത് മാത്രമാണ് ദ്രൗപദി കരഞ്ഞതെന്ന് ഭീമസേനൻ ഓർത്തടുക്കുകയാണ്. ഭൂമിയിൽ യുദ്ധങ്ങൾ സർവ്വ വിനാശങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന സന്ദേശം നൽകിയാണ് കേരള നടനം സമാപിക്കുന്നത്.. യൂ.പി. വിഭാഗത്തിൽ ഭരതനാട്യം , ഹൈസ്ക്കൂൾ വിഭാഗത്തിൽ കേരളനടനത്തിലും എ ഗ്രേഡോടെ വിജയിച്ചിട്ടുണ്ട്. ഇന്ത്യയിൽ പതിനഞ്ച് സംസ്ഥാനങ്ങളിൽ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ബൈജു യങ്ങ് ജീനിയസ് അവാർഡ്, ബാല ഓജസ് അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകളും നീളനാഥിനെ തേടിയെത്തിയിട്ടുണ്ട്. മലേഷ്യ, ദുബൈ , അബുദബി എന്നിവിടങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യപ്രഭതൻ മാഷാണ് കേരളനടനംപരിശീലിച്ചത്.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളുടെ കേരള നടനത്തിൽ അഞ്ചാം തവണയാണ് വിജയഗാഥ തീർത്ത് വീണ്ടും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ എം.കെ. പ്രത്യുഷ് അർഹത നേടിയത്. പുരാണ കഥകളാണ് തെരഞ്ഞടുത്തത്. നരിക്കു നി ഗവ. ഹയർ സെ

ക്കണ്ടറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്. പിതാവ് നാഗർകോവിലെ ബേക്കറി ജീവനക്കാരനാണ്. മാതാവ് കോട

തിയിലെ ജീവനക്കാരിയാണ്.






  

Follow us on :

More in Related News