Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 18:33 IST
Share News :
മുക്കം: എ ഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ
മുഖ്യമന്ത്രിക്കും പി.പി ദിവ്യക്കുമെതിരെ ആഞ്ഞടിച്ച് കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ. മുക്കത്ത് മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.പി.പി ദിവ്യ അത്രമേൽ
പ്രകോപിതയാവാൻ കാരണം അവർക്ക് ഷെയർ ലഭിക്കാത്തത് കൊണ്ടാണന്ന് കെ.സുധാകരൻ ആരോപിച്ചു.. ദിവ്യ നടത്തിയ പ്രവർത്തനങ്ങളിലെല്ലാം വാങ്ങേണ്ടത് കൃത്യമായി വാങ്ങിയിട്ടുണ്ട്. പെട്രോൾ പമ്പ് വിഷയത്തിലും ഒരു ഷെയർ അവർക്കുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ആ ഷെയർ കിട്ടാത്തതാണ്. മറിച്ച് പമ്പ് കിട്ടാത്തതല്ല വിഷയമെന്നും കെ. സുധാകരൻ പറഞ്ഞു. എഡി എം കെ നവിൻ ബാബുവിൻ്റെ പ്രമാദമായ മരണം സംഭവിച്ചിട്ടും മരണത്തെ കുറിച്ച് നീതിപൂർവമായ ഒരു അന്വേഷണവും നടന്നിട്ടില്ല. ഇത് നഗ്നമായ നിയമ ലംഘനമാണ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ഒരാഴ്ച്ച കഴിഞ്ഞ് മാത്രമാണ്. സി.പി.എം കുടുംബത്തിനാണ് നഷ്ടമുണ്ടായതെന്നും എന്നിട്ട് പോലും പ്രതികരിച്ചില്ലന്നും കെ.സുധാകരൻ പറഞ്ഞു. സംസ്ഥാന പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതി കിട്ടില്ലന്നും പോലീസിനെ നിയന്ത്രിക്കുന്നത് മുകളിൽ നിന്നാണന്നും കെ.സുധാകരൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.