Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 20:29 IST
Share News :
മുക്കം: കേരളത്തിൽ വർഗീയത വളർത്താൻ പി.ഡി.പിയുടെയും അബ്ദുൾ നാസർ മദനിയുടെയും പ്രവർത്തനങ്ങൾ സഹായകരമായി എന്ന പി. ജയരാജന്റെ കണ്ടെത്തൽ വിചിത്രമായ കാര്യമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മുക്കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006-11 കാലത്തെ വി.എസ് മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ഞാനും എം.എ ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് അബ്ദുനാസർ മദനി ജയിൽ മോചിതനായി വന്നപ്പോൾ തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് ഒന്നരമണിക്കൂർ കാത്തു നിന്ന് വിരോചിത വരവേൽപ്പ് നൽകിയത്. ആ അബ്ദുൽ നാസർ മദനിയും പി.ഡി.പിയും ഇപ്പോൾ സി.പി.എമ്മിന് വർഗീയത വളർത്തുന്ന ശക്തികളായി. പരസ്പരം സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച പി.ഡി.പി ഇപ്പോൾ സി.പി.എമ്മിന് വർഗീയശക്തിയായി മാറി. കാൽ നൂറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമിയുമായി പ്രത്യക്ഷ രാഷ്ട്രീയ ധാരണയുണ്ടായിരുന്ന സി.പി.എം ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്ക് എതിരായി മാറുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധമായ രാഷ്ട്രീയ ധാരണ മറനീക്കി പുറത്തു വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലക്കാട് സംഭവം. തൃശൂർ ആവർത്തിക്കാനാണ് പാലക്കാടും സി.പി.എം ശ്രമിക്കുന്നത്.
വയനാട് ഉപതെരഞ്ഞെടുപ്പിനെ സാമുദായിക വീക്ഷണത്തോടുകൂടി വർഗീയ വൽക്കരിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് പിണറായി വിജയൻ നിർവഹിക്കുന്നത്. കേരള രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുക എന്നുള്ളത് സി.പി.എമ്മിന്റെ അജണ്ടയായി മാറിയിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വരെ പൂർണമായും എല്ലാ സീമകളെയും ലംഘിച്ചു കൊണ്ടുള്ള മുസ്ലിം പ്രീണന നയമാണ് സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷം യു.ഡി.എഫിനൊപ്പമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇപ്പോൾ ഭൂരിപക്ഷ വർഗീയത പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ വേണ്ടിയിട്ടുള്ള അടവുനയ നീക്കങ്ങളുമായി സി.പി.എം മുന്നോട്ടുവന്നിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് പി. ജയരാജന്റെ പുസ്തകമെഴുത്ത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാൻ പോലും പിണറായി വിജയൻ തയാറായില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.