Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 17:33 IST
Share News :
'മുക്കം:എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും പട്ടയം , സേവനങ്ങളെല്ലാം സ്മാർട്ട്' എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ റവന്യു വകുപ്പ് എല്ലാ മണ്ഡലങ്ങളിലും പട്ടയ അസംബ്ലികൾ സംഘടിപ്പിച്ചു വരികയാണ്.തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി നാളെ ( വ്യാഴാഴ്ച) രാവിലെ 10 മണി മുതൽ മുക്കം വ്യാപാരഭവനിൽ വെച്ച് നടത്തപ്പെടുന്നു.മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരുമാണ് അസംബ്ലിയിൽ പങ്കെടുക്കുക.ഇനിയും പരിഹരിക്കാത്തതോ അപേക്ഷ നൽകാത്തതോ ആയ പട്ടയ വിഷയങ്ങൾ ആണ് പട്ടയ അസംബ്ലിയിൽ അവതരിപ്പിക്കേണ്ടത്.ഇതിനകം പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെട്ട പുതുപ്പാടി പഞ്ചായത്തിലെ ഭൂമി പ്രശ്‌നങ്ങൾ,ചെറുപ്ലാട് വനഭൂമി പട്ടയം,മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികളുടെ പട്ടയ പ്രശ്‌നം എന്നിവ വീണ്ടും അവതരിപ്പിക്കേണ്ടതില്ല.ഇവയല്ലാത്ത 4 സെന്റ് കോളനികൾ,പുറമ്പോക്ക് നിവാസികൾ,ദേവസ്വം ഭൂമി നിവാസികൾ മുതലായവരുടെ പേരുവിവരം,അഡ്രസ്,ഫോൺ നമ്പർ എന്നിവ ശേഖരിച്ചാണ് അസംബ്ലിയിൽ അവതരിപ്പിക്കേണ്ടത്.ഇത് അതത് വാർഡ് മെമ്പർമാർക്ക് നൽകാനും മെമ്പർമാർ ഇവ ശേഖരിച്ച് പട്ടയ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.