Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 17:21 IST
Share News :
മുക്കം: വീട്ടകങ്ങളിലെ മുറ്റങ്ങളിലും, വളപ്പുകളിലും, റിസോർട്ട് വളപ്പുകളിലുമൊക്കെ വേനൽ ചൂടിലും മറ്റും പ്രയോജനപ്പെടുത്താൻ സിട്രസ്സ് പഴമായ ചെറുനാരകം നട്ട് പിടിപ്പിക്കൽ സജീവമാകുന്നു. ജൂസുണ്ടാക്കാനും അച്ചാർ വിഭവങ്ങൾക്കുമാണ് കൂടുതലായി വിനിയോഗിക്കുന്നത്. ഔഷധ ഗുണങ്ങളും, പോഷകഗുണങ്ങളും തന്നെ ചെറുനാരകത്തെ പ്രിയമാക്കുന്നത്. സിട്രസ്സ് ഫ്രൂ ട്ടുകളിൽ ധാരാളം വിഭാഗങ്ങളുണ്ട്. ലെമൻടി, സാലഡ്, അച്ചാർ, ലെമൻസ് റൈസ്, ബിരിയാണിയിൽ പോലും ചെറുനാരകം ഉപയോഗിക്കുന്നു. സീഡ് ലസ്സ് വിഭാഗത്തിൽപ്പെട്ട ചെറുനാരകം ജൂസ്സ് തയ്യാറാക്കാനുധാരാളം ഉപയോഗിക്കുന്നത്. റമദാൻ നോമ്പ് തുറക്കുമ്പോൾ ജൂസ്സിനും മറ്റു പാനിയങ്ങളിൽ ചെറു നാരകം ധാരാളം ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിൽ വേനൽ ചൂട് കനത്തതോടെ ചെറുനാരകത്തിന് ആവശ്യവും വർദ്ധിച്ചതിനാൽ വിലയും വർദ്ധിച്ചിട്ടുണ്ട്. നിത്യഹരിതമായ ചെറുനാരകങ്ങളുടെ മരങ്ങൾ കാഴ്ച്ച് നിൽക്കുന്നത് മനസ്സിനും കണ്ണിനു കുളിർമ്മ യാണ്. അതേസമയം കടുത്ത വേനലിൽ പച്ചപ്പിൻ്റെ ദൃശ്യമനോഹരിതയു നൽകും. നിർ വാഴച്ചയുള്ള മണ്ണിൽ നന്നായി വളരും. ആവശ്യത്തിനുള്ള ജലവും വളവും നൽകിയാൽ സുലഭമായി വിളവും ലഭിക്കും. വർഷത്തിൽ പല തവണയായി കായ്കളുണ്ടാവുമെന്ന സവിശേഷതയും ചെറുനാരക്കുണ്ട്. വിനോദ സഞ്ചാര മേഖലയായ കക്കാടൻ പൊയിലിലെ പല റിസോർട്ട് വളപ്പുകളിൽ വേനൽ കാലങ്ങളിൽ ചെറുനാരക മരങ്ങൾ കാഴിച്ച് നിൽക്കുന്ന കാഴ്ച്ചയും സഞ്ചാരികൾക്ക് പുളക മാക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.