Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 22:24 IST
Share News :
മുക്കം: ഏതുവിധേനയും അധികാരത്തിലിരിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്തതാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പന്നിക്കോട് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് ഒരു ശ്രദ്ധയുമില്ല.വിദ്വേഷവും ഭയവും വെറുപ്പും അവിശ്വാസവും പ്രചരിപ്പിക്കുന്നതിനെ കുറിച്ചാണ് ഓരോ ബിജെപി നേതാവും സംസാരിക്കുന്നത്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രാജ്യത്തുള്ളത്.രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക മേഖല. കാർഷിക മേഖല ഏറ്റവും കൂടുതൽ തൊഴിൽ നൽകാൻ കഴിയുന്ന ഒരു മേഖലയാവണം. എന്നാൽ കാർഷിക ഭൂമികളിൽ വിളയുന്നത് കർഷകരുടെ കണ്ണീർ മാത്രമാണ്. വിളകൾക്ക് മികച്ച വില ലഭിക്കാത്തത് മൂലവും മറ്റു കാരണങ്ങളാലും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കനത്ത മഴയെ തുടർന്ന് വിളകൾ നശിക്കുമ്പോഴും അവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല.ഇവിടെ ആവശ്യത്തിന് തൊഴിലവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ യുവാക്കൾക്ക് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയേണ്ടി വരില്ലായിരുന്നു
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നമ്മുടെ കുട്ടികൾക്ക് വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടി വരില്ലായിരുന്നു. സംസ്ഥാന സർക്കാർ കൃത്യമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങില്ലായിരുന്നു. ചാലിയാറിൻ്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. ചാലിയാർ ജലോത്സവം അടക്കമുള്ളവ കൂടുതൽ ജനകീയമാക്കി നടത്തണമെന്നും അവർ പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, വർക്കിംഗ് ചെയർമാൻ പി കെ ബഷീർ എംഎൽഎ, എം കെ രാഘവൻ എംപി, ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺകുമാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല, സികെ കാസിം, ബാബു പൈക്കാട്ടിൽ പിജി മുഹമ്മദ്, മജീദ് പുതുക്കൊടി, ഫസൽ കൊടിയത്തൂർ, സോണി സെബാസ്റ്റ്യൻ സുജ ടോം, സി.ജെ ആൻ്റണി, കെടി മൻസൂർ, സുഫിയാൻ ചെറുവാടി, യുപി മമ്മദ്, കെ.വി അബ്ദുറഹിമാൻ, ദിവ്യ ഷിബു, എൻകെ അഷറഫ്, എം. സിറാജുദ്ദീൻ, സിദ്ദീഖ് പുറായിൽ, നാസർ എസ്റ്റേറ്റ്മുക്ക്, എൻ.സി അബൂബക്കർ, കെപി അബ്ദുറഹിമാൻ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.