Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 22:46 IST
Share News :
'
മുക്കം: വടിവൊത്ത എഴുത്ത് ഭംഗിയും കൃത്യനിഷ്ഠതയുടെ ജീവിത മാതൃകയുമായിരുന്ന ടി.ടി മുഹമ്മദ് ഇനി ഓർമ്മകളിൽ 'മുക്കത്തെ പൗരപ്രമുഖനുംമുക്കത്തിന്റെ വ്യാപാര ചരിത്രത്തിനോട് ഒപ്പം ജീവിച്ച നല്ല മനസ്സിൻറെ ഉടമയുമായ *ടീട്ട്യാക്ക* എന്ന ടിടി മുഹമ്മദ് കുട്ടി അല്ലാഹുവിങ്കലിലേക്ക് യാത്രയായി .നാളെ കാലത്ത് 8 മണിക്ക് കട്ടയാട്ട് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം . 'ജീവിതയാത്രയിൽ കൃത്യതയും കച്ചവടത്തിൽ സത്യസന്ധതയും സുതാര്യതയും നിലനിർത്തിപ്പോകുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.മുക്കത്ത് വലിയ ആവശ്യങ്ങളിലേക്കുള്ള ചെറുതും വലുതുമായസാധനസാമഗ്രികളും ഉപകരണങ്ങളും ഏറ്റവും മിതമായ വിലയിൽ വിൽപ്പന നടത്തുകയും ഓരോ ചെറു ബിലുകളും തൻറെ സ്ഫടിക സമാനമായ കയ്യക്ഷരത്തിൽ എഴുതി നൽകിയും ശ്രദ്ധേയനായ വ്യക്തിത്വമാണ്..സുബഹി നമസ്കാരാനന്തരം കൃത്യം അഞ്ചുമണിക്ക് ശേഷം സ്ഥിരമായി കട തുറക്കുന്ന അദ്ദേഹം ആവശ്യക്കാരന് വലിയൊരു അനുഗ്രഹമായിരുന്നു.കമ്മീഷൻ പറ്റിയുള്ള കച്ചവടം നടത്താത്തത് കൊണ്ട് കാർപെൻ്റെർമാർക്ക് ,കരാറുകാർക്ക്/
ഡീലർമാർക്ക് അദ്ദേഹത്തോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്നില്ല.അങ്ങനെയുള്ള കസ്റ്റമറോ അധിക കച്ചവടമോ വേണ്ട എന്ന് തീരുമാനമാണ് അദ്ദേഹത്തിൻ്റേത്. ചെറുപ്പം മുതലേ കാണുന്ന മാത്രയിൽ ഒരു പുത്രവാത്സല്യത്തിന്റെ പുഞ്ചിരി തൂകി ഒരുപാട് സംസാരങ്ങളിൽ ഉൾപ്പെടാതെ കൃത്യമാർന്ന ജീവിതം നയിക്കുന്ന അദ്ദേഹം ഹരിത രാഷ്ട്രീയത്തെ വല്ലാതെ പ്രണയിച്ച വ്യക്തത്വത്തിൻ്റെ ഉടമയായിരുന്നു.
ചിത്രം: ടി.ടി.മു നമ്മദ്
Follow us on :
Tags:
More in Related News
Please select your location.