Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 09:54 IST
Share News :
കോഴിക്കോട് (മുക്കം): കടകളും, ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർജില്ല യുവ മോഷ്ടാവ് പോലീസ്സ് വലയിലായി. കോഴിക്കോട് കുരുവിശ്ശേരി സ്വദേശി ജോഷിത്ത് എന്ന കുട്ടൂസൻ (33) അറസ്റ്റിലായത്. മാവൂർ പൂവാട്ട്പറമ്പ് മുതൽ ചൂലൂർവെരെ ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയാണ്. കോഴിക്കോട് പോലീസ്സ് അസിസ്റ്റന്റ് കമ്മീഷണർ എ.ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാവൂർ പോലീസ്സും ചേർന്നാണ് പ്രതിയെ വലയിലാക്കിയത് .
എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വച്ചാണ് പ്രതി പോലീസിന്റെ വലയിലായത്. പെട്ടെന്ന് പണം സമ്പാദിച്ച് നാട്ടിൽ വിലസി നടക്കുന്ന ഹോബിയാണ് ജോഷിത്ത് കുട്ടൂസനുള്ളത്. ഇതിനാണ് ഒറ്റ ദിവസം തന്നെ ഇത്രയധികം മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. രാത്രിയിൽ മുഖംമൂടിയും കയ്യുറയും ധരിച്ച് തൻ്റെ ബൈക്കിൽ മോഷണത്തിനിറങ്ങുന്നത്. പ്രതി ആദ്യം കാണുന്ന ക്ഷേത്രത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷമാണ് മോഷണ പരമ്പര ആരംഭിക്കുന്നത്.കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഭാഗത്തെ ആലുമ്പിലാക്കൽ ക്ഷേ ത്രത്തിൽ മോഷണം നടത്തി. ശേഷം പ്രതി പെരുവയൽ കട്ടയാട്ട് അമ്പലത്തിൽ മോഷണം നടത്തി. തുടർന്ന് ചെറൂപ്പയിലുള്ള ഹാർഡ് വെയർഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി. തുടർന്ന് പ്രതി മാവൂരിലെത്തി മിൽമബൂത്ത് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു. അതിന് ശേഷം സങ്കേതം കുനിയിൽ ശിവക്ഷേത്രത്തിലും മോഷണം നടത്തി. മോഷണ ശേഷം പ്രതി എരഞ്ഞിപ്പാലത്തെ രഹസ്യതാവളത്തിലേക്ക് മടങ്ങുകയാണ് പതിവ്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതി രഹസ്യമായി താമസിക്കുകയായിരുന്നു. അതേസമയം പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും പ്രതി മോഷണം നടത്തിയതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരുവർഷം മുമ്പ് ചെറൂപ്പയിലെ കടയിൽ പ്രതി മറ്റൊരു സംഘത്തോടൊപ്പം മോഷണം നടത്തിയിരുന്നെങ്കിലും മാവൂർ പോലീസിന് കടക്കാരൻ പരാതി നൽകിയിരുന്നില്ല. ഇത്തവണ വീണ്ടും മോഷണം നടന്നപ്പോൾ പരാതിപ്പെട്ടത്. പ്രതിയുടെ മുൻകാല ചരിത്രം പരിശോധിച്ച സിറ്റി ക്രൈം സ്ക്വാഡ്നടത്തിയപഴുതടച്ചഅന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് കോഴിക്കോട് സിറ്റി, റൂറൽ കണ്ണൂർ ,മലപ്പുറം എന്നീ ജില്ലകളിൽ നിരവധി സ്റ്റേഷനുകളിൽ വാഹനമോഷണം, ബാറ്ററി മോഷണം, ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ മോഷണം തുടങ്ങിയ നിരവധി കേസുകളുണ്ട്. ഇയാളുടെ കയ്യിൽ നിന്ന് മോഷണത്തിനുപയോഗിക്കുന്ന കൈയ്യുറയും മറ്റു ആയുധങ്ങളും, പോലീസ് പിടികൂടി. മോഷണത്തിന് മറ്റുസഹായികളുണ്ടോ എന്നും മറ്റും പോലീസ് പരിശോധിച്ച്വരികയാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേഷ് ബാബു, എസ് സി പി ഒ ഷിബു, സിപിഒ രഞ്ജിത്ത്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ചിത്രം: ജോഷിത്ത് കൂട്ടൂസ്സൻ.
.
Follow us on :
Tags:
More in Related News
Please select your location.