Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 12:14 IST
Share News :
കോഴിക്കോട്: മുച്ചിറി, മുറി അണ്ണാക്ക് ചികിത്സയിൽ 100 സൗജന്യ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ. പ്രശസ്ത ക്ലെഫ്റ്റ് ആന്റ് ക്രാന്യോഫേഷ്യൽ സർജൻ ഡോ. നിഖിൽ ഒ ഗോവിന്ദന്റെ നേതൃത്വത്തിലാണ് സ്‌മൈൽ ട്രെയ്ൻ പ്രോജക്റ്റിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ തന്നെ 100 പേരുടെ മുഖ സൗന്ദര്യം തിരിച്ചുകൊണ്ടുവന്നത്. മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവരെ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പ്രോജക്ട് ആണ് സ്മൈൽട്രെയ്ൻ. 100 സർജറികൾ വിജയകരമായി പൂർത്തിയാക്കി, പദ്ധതിക്ക് നേതൃത്വം നൽകിയ ഡോ. നിഖിൽ ഒ ഗോവിന്ദനെ സ്റ്റാർ കെയർ ഹോസ്പിറ്റൽ ആദരിച്ചു. ക്രാന്യോഫേഷ്യൽ സർജൻ കൂടാതെ അനസ്തെറ്റിസ്റ്റ് ഡോ. ലത്തീഫ്, ശിശുരോഗ വിദഗ്ധരായ ഡോ. ഹബീബ്, ഡോ. ഷീന, ന്യൂട്രീഷനിസ്റ്റ്, തുടങ്ങിയവരുടെ സേവനങ്ങൾ ഉപയോഗിച്ചാണ് ചികിത്സ ലഭ്യമാക്കുന്നത്.
ജനിച്ച് ആദ്യ ആഴ്ച മുതൽ 18 വയസ്സ് വരെ മുച്ചിറി, മുറി അണ്ണാക്ക് എന്നിവ പരിഹരിക്കുന്നതിന് വിവിധ ഘട്ടങ്ങളായുള്ള സർജറികൾ, കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാംഷങ്ങൾ, മാനസികാരോഗ്യ പിന്തുണ തുടങ്ങി സമഗ്ര ചികിത്സയാണ് പൂർണമായും സൗജന്യമായി ലഭ്യമാക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.